Kerala

കെസിബിസി മതാധ്യാപക അവാര്‍ഡ്

Sathyadeepam

കൊച്ചി: വിശ്വാസജീവിതപരിശീലനരംഗത്ത് നിസ്തുലസേവനങ്ങള്‍ നല്കിയ കേരളസഭയിലെ മികച്ച മതാധ്യാപകര്‍ക്ക് കേരള കത്തോലിക്കാ മെത്രാന്‍സമിതി ഫാ. മാത്യു നടയ്ക്കല്‍ മെമ്മോറിയല്‍ അവാര്‍ഡു നല്കി ആദരിച്ചു. സീറോ മലബാര്‍ സഭയില്‍നിന്ന് ഇടുക്കി രൂപത വാഴത്തോപ്പ് ഫൊറോനയിലെ നാരകക്കാനം സെന്‍റ് ജോസഫ്സ് ഇടവകാംഗമായ ചുമ്മാര്‍ മാത്യു തുണ്ടത്തില്‍, ലത്തീന്‍ സഭയില്‍ നിന്ന് കോഴിക്കോട് രൂപതയിലെ സൗത്ത് വയനാട് ഫെറോനയിലെ ചൂണ്ടേല്‍ സെന്‍റ് ജൂഡ്സ് ഇടവകാംഗമായ അബ്രഹാം എം.എം., മലങ്കരസഭയില്‍ നിന്ന് തിരുവനന്തപുരം മേജര്‍ അതിരൂപതയിലെ നാലാഞ്ചിറ സെന്‍റ് തോമസ് ഇടവകാംഗമായ ഡോ. തോമസുകുട്ടി പനച്ചക്കേല്‍ എന്നിവര്‍ക്കാണ് കെ സിബിസി അവാര്‍ഡ് നല്കി ആദരിച്ചത്. പിഒസിയില്‍ നടന്ന ചടങ്ങില്‍ ആര്‍ച്ചുബിഷപ് ഡോ. സൂസപാക്യം അവാര്‍ഡുകള്‍ സമ്മാനിച്ചു.

കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ റവ. ഫാ. വര്‍ഗീസ് വള്ളിക്കാട്ട്, പി.റ്റി.ഐ ഡീന്‍ ഓഫ് സ്റ്റഡീസ് ഫാ. സ്റ്റാന്‍ലി മാതിരപ്പിള്ളി, ജിസസ്സ് ഫ്രട്ടേണിറ്റി സ്റ്റേറ്റ് ഡയറക്ടര്‍ ഫാ. ഷാജി സ്റ്റീഫന്‍ എന്നിവര്‍ പ്രസംഗിച്ചു.

മത ന്യൂനപക്ഷ സ്ഥാപനങ്ങളിലെ പ്രാര്‍ഥനകള്‍ ഭരണഘടനാവകാശം: സി ബി സി ഐ ലെയ്റ്റി കൗണ്‍സില്‍

ഇലഞ്ഞിമരങ്ങള്‍ പൂക്കുമ്പോള്‍ [12]

കേരള നവോത്ഥാന ചരിത്രം : പുനര്‍വായനകള്‍

തിരുഹൃദയ തിരുനാളില്‍ പാപ്പ 32 പേര്‍ക്ക് പൗരോഹിത്യം നല്‍കി

ഗണ്ടോള്‍ഫോ കൊട്ടാരം മാര്‍പാപ്പയെ സ്വീകരിക്കാന്‍ ഒരുങ്ങുന്നു