കൊച്ചി: കേരള ലേബര്‍ മൂവ്‌മെന്റ് (കെ.എല്‍.എം) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേരള ഡൊമസ്റ്റിക് വര്‍ക്കേഴ്സ് ഫോറത്തിന്റെ (KDWF) സാന്നിധ്യത്തില്‍ അന്താരാഷ്ട്ര ഗാര്‍ഹിക തൊഴിലാളി ദിനാചരണം സംഘടിപ്പിച്ചു. എറണാകുളം പി.ഒ.സി ((POC) യില്‍ നടന്ന സമ്മേളനം തൃക്കാക്കര എം.എല്‍.എ ശ്രീമതി ഉമ തോമസ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ഡൊമസ്റ്റിക് വര്‍ക്കേഴ്സ് ഫോറം സംസ്ഥാന പ്രസിഡന്റ് അഡ്വ. അഞ്ജലി സൈറസ് സമ്മേളനത്തിന് അധ്യക്ഷത വഹിച്ചു.
ഗാര്‍ഹിക തൊഴിലാളികളുടെ അവകാശ സംരക്ഷണവും സമൂഹത്തില്‍ അവര്‍ അര്‍ഹിക്കുന്ന അംഗീകാരവും ഉറപ്പുവരുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് സമ്മേളനം വിലയിരുത്തി. കെ.എല്‍.എം സംസ്ഥാന പ്രസിഡന്റ് ജോസ് മാത്യു ഊക്കന്‍ ചടങ്ങില്‍ സ്വാഗതം ആശംസിച്ചു. കെ.എല്‍.എം സംസ്ഥാന ഡയറക്ടര്‍ ഫാ. അരുണ്‍ വലിയതാഴത്ത് ആമുഖ പ്രഭാഷണവും, കെ.സി.ബി.സി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. തോമസ് തറയില്‍ അനുഗ്രഹ പ്രഭാഷണവും നടത്തി.
യു.റ്റി.എ സംസ്ഥാന ചെയര്‍മാന്‍ ജോസഫ് ജൂഡ്, കെ.എല്‍.എം സംസ്ഥാന ജനറല്‍ സെക്രട്ടറി ഡിക്‌സന്‍ മനീക്ക്, സംസ്ഥാന ട്രഷറര്‍ അഡ്വ. തോമസ് മാത്യൂ, യു.റ്റി.എ കണ്‍വീനര്‍ ബാബു തണ്ണിക്കോട്ട്, വനിത ഫോറം സംസ്ഥാന പ്രസിഡന്റ് ബെറ്റ്‌സി ബ്ലെയ്സ്, വനിത ഫോറം സംസ്ഥാന സെക്രട്ടറി റോസമ്മ, കെ.എല്‍.എം സംസ്ഥാന കോര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ലീന. സി എന്നിവര്‍ ചടങ്ങില്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.
ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാറില്‍ 'ഗാര്‍ഹിക തൊഴിലാളികളുടെ പ്രസക്തി, വെല്ലുവിളികളും സാധ്യതകളും' എന്ന വിഷയത്തെ അധികരിച്ച് തൃക്കാക്കര ഭാരതമാതാ കോളേജ് റിട്ട. പ്രൊഫസര്‍ ഡോ. കൊച്ചുറാണി ജോസഫ് മുഖ്യപ്രഭാഷണം നടത്തുകയും ക്ലാസ് നയിക്കുകയും ചെയ്തു. ഫോറം സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു. മേഖലയിലെ വിവിധ പ്രതിനിധികളും ഭാരവാഹികളും സമ്മേളനത്തില്‍ പങ്കെടുത്തു.