കാലോചിതമായ ഉൾക്കാഴ്ചകൾ, സുവിശേഷത്തിന്റെ വെളിച്ചത്തിൽ

Timely insights, in light of the gospel
Published on
ഇന്ന് ദൈവശാസ്ത്ര മേഖലയിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന ‘പബ്ലിക് തിയോളജി’യെ കാലങ്ങൾക്കു മുൻപേ പരിചയപ്പെടുത്താൻ സത്യദീപത്തിന് കഴിഞ്ഞു. ഏറ്റവും പ്രധാനമായി, അതൊരു സമഗ്ര സംവാദവേദി സൃഷ്ടിച്ചു.

സഭ ലോകത്തിൽനിന്ന് അകന്നു ജീവിക്കേണ്ടതല്ലെന്നും മറിച്ച്, ലോക ത്തോടൊപ്പം ചരിക്കേണ്ടതാണെന്നും ഒരു നൂറ്റാണ്ടായി നമ്മെ ഓർമ്മിപ്പിക്കുന്ന വാരികയാണ് സത്യദീപം. അനുദിന ജീവിതസാഹചര്യങ്ങളെ സുവിശേഷ ത്തിന്റെ വെളിച്ചത്തിൽ വിശകലനം ചെയ്ത് സഭയ്ക്കും ലോകത്തിനും കാലോചിതമായ ഉൾക്കാഴ്ചകൾ സമ്മാനിക്കുന്ന രീതിശാസ്ത്രമാണ് സത്യദീപത്തിന്റേത്. ഇന്ന് ദൈവശാസ്ത്ര മേഖലയിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന ‘പബ്ലിക് തിയോളജി’യെ കാലങ്ങൾക്കു മുൻപേ പരിചയപ്പെടുത്താൻ സത്യദീപത്തിന് കഴിഞ്ഞു. ഏറ്റവും പ്രധാനമായി, അതൊരു സമഗ്ര സംവാദവേദി സൃഷ്ടിച്ചു.

വൈദികർ, സന്യസ്തർ, അൽമായർ, യുവജനങ്ങൾ, മറ്റു മതവിശ്വാസികൾ തുടങ്ങി ഏവർക്കും തങ്ങളുടെ അഭി പ്രായങ്ങൾ പറയാനും കേൾക്കാനും വിവേചിച്ചറിയാനും സത്യദീപം വേദിയൊരുക്കി. ധ്രുവീകരണത്തിന്റെ ഈ കാലഘട്ടത്തിൽ പരസ്പര ബഹുമാനത്തോടെയുള്ള സംവാദങ്ങൾക്ക് സത്യദീപം ഒരു നേർസാക്ഷ്യമാണ്.

രാഷ്ട്രീയം, സംസ്കാരം, ശാസ്ത്രം, വിദ്യാഭ്യാസം, മനുഷ്യാവകാശം, പരിസ്ഥിതി, ആത്മീയത എന്നീ മണ്ഡലങ്ങളിൽ സത്യദീപത്തിന്റെ നിലപാടുകൾ ഏറെ ശ്രദ്ധേയമാണ്. പ്രസിദ്ധീകരണത്തിന്റെ നൂറാം വാർഷിക വേളയിൽ സത്യദീപത്തിന്റെ അണിയറ പ്രവർത്തകർക്കു ഹൃദ്യമായ അഭിനന്ദനങ്ങൾ.

logo
Sathyadeepam Online
www.sathyadeepam.org