

പെറുവില്‍ നടന്ന ദേശീയ യുവജന സമ്മേളനത്തിന് അയച്ച വീഡിയോ സന്ദേശത്തില്‍, ദുരിത മനുഭവിക്കുന്ന അനേകരുടെ ഹൃദയ ങ്ങളില്‍ പ്രത്യാശ വീണ്ടും കൊളു ത്തുന്ന ദൈവത്തിന്റെ ഉപകരണങ്ങ ളാകാന്‍ ഭയപ്പെടരുതെന്ന് ലിയോ പതിനാലാമന്‍ മാര്‍പാപ്പ ചെറുപ്പ ക്കാരെ ആഹ്വാനം ചെയ്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരക്കണക്കിന് യുവാക്കളാണ് ഈ സംഗമത്തില്‍ പങ്കെടുത്തത്.
1985-ല്‍, ലിയോ പതിനാലാമന്‍ മാര്‍പാപ്പ (അന്ന് ഫാ. റോബര്‍ട്ട് പ്രെവോസ്റ്റ്) വടക്കന്‍ പെറുവില്‍ തന്റെ ആദ്യ മിഷനറി ദൗത്യത്തി നായി എത്തിയ നഗരത്തിലായിരുന്നു ഈ സംഗമം. നമ്മുടെ ഇടയില്‍ കര്‍ത്താവിന്റെ ജീവസ്സുറ്റ സാന്നിധ്യ മുണ്ടെന്ന നിശ്ചയദാര്‍ഢ്യമാണ് നമ്മില്‍ ധൈര്യം പകരുന്നതും, വ്യക്തികേന്ദ്രീകൃതമായ സുഖസൗ കര്യങ്ങളില്‍ നിന്ന് പുറത്തുകടക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നതുമെന്നു മാര്‍പാപ്പ ചൂണ്ടിക്കാട്ടി. അത് നമ്മെ വിശ്വാസിസഹോദരങ്ങളുടെ കൂട്ടാ യ്മയുടെ ഭാഗമാക്കാനും, യഥാര്‍ത്ഥ സുഹൃദ്ബന്ധങ്ങള്‍ കെട്ടിപ്പടു ക്കാനും, ക്രിസ്തുവില്‍ ഒന്നായി ജീവിക്കാന്‍ സാധിക്കുമെന്ന് സാക്ഷ്യപ്പെടുത്താനും സഹായിക്കുന്നു - ലിയോ മാര്‍പാപ്പ പ്രഖ്യാപിച്ചു.
നവംബറില്‍ പരിശുദ്ധ പിതാ വിനെ സ്വീകരിക്കാന്‍ പെറുവിയന്‍ ജനത ഒരുങ്ങുകയാണ്. വത്തിക്കാന്‍ ഇതുവരെ ഔദ്യോഗികമായി സ്ഥിരീ കരിച്ചിട്ടില്ലെങ്കിലും, അര്‍ജന്റീനയും ഉറുഗ്വായും ഉള്‍പ്പെടുന്ന പര്യടന ത്തിന്റെ ഭാഗമായി പെറുവില്‍ ലിമ, ചിക്കലായോ, പിയൂറ, കുസ്‌കോ, പുക്കാല്‍പ എന്നീ നഗരങ്ങള്‍ ലിയോ മാര്‍പാപ്പ സന്ദര്‍ശിക്കു മെന്നാണ് പ്രതീക്ഷിക്കുന്നത്.