Kerala

ആര്‍ച്ചുബിഷപ്പ് തോമസ് തറയിലിന്റെ സ്ഥാനാരോഹണം ഒക്‌ടോബര്‍ 31 ന്

Sathyadeepam

ചങ്ങനാശ്ശേരി അതിരൂപത അധ്യക്ഷനായി നിയമിതനായിരി ക്കുന്ന ആര്‍ച്ചുബിഷപ്പ് തോമസ് തറയലിന്റെ സ്ഥാനാരോഹണം ഒക്‌ടോബര്‍ 31 ന് ചങ്ങനാശ്ശേരി കത്തീഡ്രല്‍ പള്ളിയില്‍ വച്ച് നടത്തുന്നു.

കഴിഞ്ഞ ആഗസ്റ്റില്‍ നടന്ന സീറോ മലബാര്‍ സിനഡാണ് ആര്‍ച്ചുബിഷപ്പ് തറയിലിനെ, ആര്‍ച്ചുബിഷപ്പ് ജോസഫ് പെരുന്തോട്ടത്തിന്റെ പിന്‍ഗാമിയായി ചങ്ങനാശ്ശേരി അതിരൂപത അധ്യക്ഷ സ്ഥാനത്തേക്ക് നിയോഗിച്ചത്. 2017 മുതല്‍ ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാനായി പ്രവര്‍ത്തിച്ചുവരികയായിരുന്നു അദ്ദേഹം.

ചങ്ങനാശ്ശേരി കത്തീഡ്രല്‍ പള്ളി ഇടവകാംഗമായി 1972 ല്‍ ജനിച്ച ആര്‍ച്ചുബിഷപ് തറയില്‍ വടവാതൂര്‍ സെമിനാരിയില്‍ നിന്നാണ് പൗരോഹിത്യ പഠനം പൂര്‍ത്തീകരിച്ചത്.

മഹാ ജൂബിലി വര്‍ഷത്തില്‍ പൗരോഹിത്യം സ്വീകരിച്ചു. റോമിലെ പൊന്തിഫി ക്കല്‍ ഗ്രിഗോറിയന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മനഃശാസ്ത്ര ത്തില്‍ ഡോക്ടറേറ്റ് നേടി.

പുന്നപ്രയിലെ ദനഹാലയ കൗണ്‍സിലിംഗ് സെന്ററിന്റെ ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. വിവിധ സെമിനാരികളില്‍ വിസിറ്റിംഗ് പ്രൊഫസറും ആയിരുന്നു.

ക്രൈസ്തവ സ്ഥാപനങ്ങൾക്കെതിരെയുള്ള ആസൂത്രിത ദുഷ്പ്രചരണങ്ങൾക്കെതിരെ പ്രബുദ്ധ കേരളം ഒന്നിക്കണം: കെ സി ബി സി ജാഗ്രത കമ്മീഷൻ

കര്‍മ്മലമാതാവ്  : ജൂലൈ 16

സിജോ പൈനാടത്തിന് എരിഞ്ഞേരി തോമ മാധ്യമ പുരസ്‌കാരം

വിശുദ്ധ ബൊനവെഞ്ചര്‍ (1218-1274)  : ജൂലൈ 15

വിശുദ്ധ കാമില്ലസ് ലെല്ലിസ്  (1550-1614)  : ജൂലൈ 14