Kerala

വ്യക്തി-കുടുംബ-സമൂഹ കേന്ദ്രീകൃത ശുചിത്വ അവബോധ പ്രവര്‍ത്തനങ്ങള്‍ ഇന്നിന്റെ ആവശ്യകത  -മാര്‍ മാത്യു മൂലക്കാട്ട്

Sathyadeepam

 ശുചിത്വ ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു

ഫോട്ടോ അടിക്കുറിപ്പ് :  കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ശുചിത്വ ബോധവത്ക്കരണ പരിപാടിയുടെ ഉദ്ഘാടനം കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് നിര്‍വ്വഹിക്കുന്നു. (ഇടത്തുനിന്ന്) ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍, ഫാ. സുനില്‍ പെരുമാനൂര്‍, ബിജു വലിയമല, ലൗലി ജേര്‍ജ്ജ്, റവ.ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, റ്റി.സി റോയി എന്നിവര്‍ സമീപം.

വ്യക്തി-കുടുംബ-സമൂഹ കേന്ദ്രീകൃത ശുചിത്വ അവബോധ പ്രവര്‍ത്തനങ്ങള്‍ ഇന്നിന്റെ ആവശ്യകതയാണെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്. കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ സഹകരണത്തോടെ അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി നടപ്പിലാക്കുന്ന നയി റോഷ്‌നി പദ്ധതിയുടെ ഭാഗമായി തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച  ശുചിത്വ ബോധവത്ക്കരണ പരിപാടിയുടെ ഉദ്ഘാടനം കര്‍മ്മം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശുചിത്വ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളിലൂടെ നമ്മുടെയും ഭാവിതലമുറയുടെയും സുരക്ഷിതത്വമാണ് ഉറപ്പുവരുത്തുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടയം അതിരൂപത വികാരി ജനറാള്‍ റവ.ഫാ.മൈക്കിള്‍ വെട്ടിക്കാട്ട് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ്, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല, കോട്ടയം മുനിസിപ്പല്‍ കൗണ്‍സിലര്‍ റ്റി.സി.റോയി, കെ.എസ്.എസ്.എസ്. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ.സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ.മാത്യൂസ് വലിയപുത്തന്‍പുരയില്‍ എന്നിവര്‍ പ്രസംഗിച്ചു. ബോധവത്ക്കരണ പരിപാടിയോടനുബന്ധിച്ച് കൊറോണയുടെ പശ്ചാത്തലത്തില്‍ ശുചിത്വ പ്രവര്‍ത്തനങ്ങളുടെ ആവശ്യകത എന്ന വിഷയത്തില്‍  ക്ലാസ്സും നടത്തപ്പെട്ടു.

വിശുദ്ധ ടൂറിബിയസ് (1538-1606) : മാര്‍ച്ച് 23

ധാർമ്മിക ബോധമുള്ള യുവ ക്രൈസ്തവ നേതൃത്വം സാമൂഹിക രാഷ്ട്രീയ രംഗങ്ങളിലേക്ക് കടന്നുവരണം : ബിഷപ്പ് മാർ ജോൺ നെല്ലിക്കുന്നേൽ

കാലഘട്ടങ്ങളെ അതിജീവിച്ച പാറേമാക്കൽ തോമാ കത്തനാർ

സി എം ഐ സഭാധ്യക്ഷനായി വീണ്ടും ഫാ. പോൾ ആച്ചാണ്ടി

പ്രോലൈഫ് ദിനാഘോഷം - 2026