Kerala

ഋതിക് ഫിലിം ഫെസ്റ്റിവൽ സമാപിച്ചു 

Sathyadeepam

കൊച്ചി: കൊച്ചിൻ ഫിലിം സൊസൈറ്റി ചാവറ കൾചറൽ സെന്റർ ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച നാല് ദിവസത്തെ ഋതിക് ഘട്ടക് ഫിലിം ഫെസ്റ്റിവൽ സമാപിച്ചു.

ചാവറ കൾച്ചറൽ സെന്റർ ലൈബ്രറി ഹാളിൽ നടന്ന സമാപന സ്ക്രീനിങ്ങും ഇതോടൊപ്പം ചേർന്ന ഓപ്പൺ ഫോറത്തിൽ ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് സി. എം. ഐ. അധ്യക്ഷത വഹിച്ചു.പലയാനത്തിന്റെയും വ്യക്തിത്വത്തിന്റെയും പ്രതിസന്ധി ഋതിക് ഘട്ടക് സിനിമകളിൽ എന്ന വിഷയത്തിൽ അനൂപ് വർമ്മ മുഖ്യപ്രഭാഷണം നടത്തി.

വിഭാജനത്തിന്റെയും പാലായനത്തിന്റെയും നൊമ്പരങ്ങൾ വിവരിക്കുന്നതാണ് ഋതിക്  ഘട്ടക്കിന്റെ സിനിമകളെന്ന് അനൂപ് വർമ്മ അഭിപ്രായപ്പെട്ടു. സെക്രട്ടറി ബാലചന്ദ്രൻ എ., അരവിന്ദ് രാഘവൻ, പി. ജി രാധാകൃഷ്ണൻ നായർ എന്നിവർ പ്രസംഗിച്ചു.

ലോഗോസ് ക്വിസ് '25 [MOCK TEST No.11] - ന്യായാധിപന്മാർ 15, 16, 17, 18, 19, 20 & 21

ലോഗോസ് ക്വിസ് '25 [MOCK TEST No.10] - ന്യായാധിപന്മാർ 11, 12, 13 & 14

ഭിന്നശേഷി അവകാശ സംരക്ഷണം - നെറ്റ് വര്‍ക്ക് മീറ്റിംഗ് സംഘടിപ്പിച്ചു

സീറോമലബാര്‍ ആരാധനക്രമവും മാര്‍ ജേക്കബ് തൂങ്കുഴിയും

കൊച്ചിയിലെ കപ്പലൊച്ചകൾ [07]