ഹരിതകാന്തി മാലിന്യസംസ്കരണ പദ്ധതിയിലെ സഹകരണത്തിനുള്ള നിലമ്പുർ നഗരസഭയുടെ ആദരം സംസ്ഥാന കായിക മന്ത്രി വി.അബ്ദുറഹിമാനിൽ നിന്ന് സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ ഏറ്റുവാങ്ങുന്നു. നഗരസഭാ ചെയർമാൻ മട്ടമ്മൽ സലിം, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി. എം. ബഷീർ, കാക്കാടൻ റഹിം തുടങ്ങിയവർ സമീപം. 
Kerala

സഹൃദയയ്ക്ക് നിലമ്പൂർ നഗരസഭയുടെ ആദരം

Sathyadeepam

മലപ്പുറം ജില്ലയിലെ നിലമ്പൂർ നഗരസഭാ പരിധിയിലെ 6700 കുടുംബങ്ങളിലെ ജൈവ മാലിന്യ സംസ്കരണത്തിനായി നടപ്പാക്കുന്ന ഹരിതകാന്തി പദ്ധതിയിലെ സജീവ സഹകരണത്തിന് വെൽഫെയർ സർവീസസിന് നഗരസഭയുടെ ആദരം. നഗരസഭയിൽ നടത്തിയ ഹരിതകാന്തി സമർപ്പണ ചടങ്ങിൽ സംസ്ഥാന കായികമന്ത്രി വി.അബ്ദുറഹിമാനിൽ നിന്ന് സഹൃദയ ഡയറക്ടർ ഫാ.ജോസ് കൊളുത്തു വെള്ളിൽ ഉപഹാരം ഏറ്റുവാങ്ങി. നഗരസഭാ ചെയർമാൻ മട്ടമ്മൽ സലിം അധ്യക്ഷനായിരുന്നു.

ജൈവ മാലിന്യങ്ങൾ പ്രത്യേക ബാക്ടീരിയ ഉപയോഗിച്ചു സംസ്കരിക്കുന്ന ബയോബിന്നുകളാണ് ഹരിതകാന്തി പദ്ധതി പ്രകാരം നൽകിയത്. സംസ്ഥാന സർക്കാരിന്റെ ശുചിത്വ മിഷൻ പദ്ധതിയുടെ അംഗീകൃത സേവന ദാതാവെന്ന നിലയിൽ സഹൃദയയാണ് 6700 കുടുംബങ്ങൾക്കും ബയോബിന്നുകൾ വിതരണം ചെയ്തത്. ബയോ ബിൻ ഉപയോഗിച്ച് ജൈവ മാലിന്യങ്ങൾ സംസ്കരിക്കുന്നതിനെക്കുറിച്ച് ഗുണഭോക്താക്കൾക്കും ഹരിത കർമസേനാംഗങ്ങൾക്കും പരിശീലനവും നൽകി.

സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ പി.എം.ബഷീർ, കാക്കാടൻ റഹിം, സ്കറിയ, ഹെൽത്ത് ഇൻസ്പെക്ടർ ഷമീർ, സഹൃദയ സ്റ്റാഫംഗങ്ങളായ ജീസ് പി.പോൾ, ആഷ്ബിൻ ആന്റു എന്നിവരും സന്നിഹിതരായിരുന്നു.

എഞ്ചിനീയറിംഗ് പ്രവേശന നടപടികള്‍ ത്വരിതപ്പെടുത്തണം:

പൊഫ. എം പി പോള്‍ 73-ാം ചരമവാര്‍ഷികാചരണം നടത്തി

വിശുദ്ധ ജോണ്‍ ഗാള്‍ബര്‍ട്ട്  (985-1073) : ജൂലൈ 12

ഇന്‍ക്ലൂസിസ് ഐ ടി പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു

കടലുകൾ കടന്ന് മലയാളികളുടെ പ്രിയപ്പെട്ട ചാവറ മാട്രിമണി ഇനി അമേരിക്കയിലും