Kerala

ഷെവ. പ്രൊഫ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ ആദരിച്ചു

Sathyadeepam

കൊച്ചി: ലിയോ പതിനാലാമൻ പാപ്പയുടെ പേപ്പൽ ഷെവലിയർ പദവി ലഭിച്ച പ്രമുഖ മാധ്യമ പ്രവർത്തകനും സഭാ ചരിത്രകാരനുമായ പ്രൊഫ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസ്സോസിയേഷൻ (കെ.എൽ.സി.എച്ച്.എ) ആദരിച്ചു. സഭാ-സാമൂഹിക-മാധ്യമ മേഖലകളിലെ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് കത്തോലിക്കാ സഭയിലെ അല്മായർക്കുള്ള പരമോന്നത ബഹുമതിയായ ഷെവലിയർ പദവി അദ്ദേഹത്തിന് ലഭിച്ചത്. 

എറണാകുളം സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രൽ മരിയസദൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് വരാപ്പുഴ അതിരൂപത സഹായമെത്രാൻ റൈറ്റ് റവ. ഡോ. ആന്റണി വാലുങ്കൽ ഉദ്ഘാടനം ചെയ്തു. സമൂഹത്തിനും മാധ്യമലോകത്തിനും സഭയ്ക്കും പ്രൊഫ. ഇഗ്നേഷ്യസ് ഗോൺസാൽവസ് പതിറ്റാണ്ടുകളായി നൽകിവരുന്ന നിസ്തുല സേവനങ്ങൾക്കുള്ള അംഗീകാരമാണ് ഈ ബഹുമതിയെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ കെ.എൽ.സി.എച്ച്.എ പുതുതായി ആരംഭിക്കുന്ന യൂട്യൂബ് ചാനലിന്റെ ഉദ്ഘാടനവും ഡോ. ആന്റണി വാലുങ്കൽ നിർവഹിച്ചു. യഥാർത്ഥ സഭാചരിത്രവും അനുബന്ധ പ്രവർത്തനങ്ങളും പൊതുസമൂഹത്തിലേക്ക് എത്തിക്കാൻ ഈ ചാനലിന് സാധിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. 

അസ്സോസിയേഷൻ പ്രസിഡന്റ് ഡോ. ചാൾസ് ഡയസ് എക്സ്.എം.പി അധ്യക്ഷത വഹിച്ചു. മുൻ മന്ത്രി ഡോമിനിക് പ്രസന്റേഷൻ, ഷെവലിയർമാരായ പ്രൊഫ. ഡോ. പ്രിമൂസ് പെരിഞ്ചേരി, ഡോ. ഗ്രിഗറി തോമസ്, കെ.ആർ.എൽ.സി.സി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, കെ.എൽ.സി.എച്ച്.എ ഡയറക്ടർ മോൺ. റോക്കി റോബി കളത്തിൽ, ജീവനാദം ചീഫ് എഡിറ്റർ ജോർജ് ജെക്കോബി, ഹെറിറ്റേജ് കമ്മീഷൻ മുൻ ഡയറക്ടർ റവ. ഡോ. ആന്റണി ജോർജ് പാട്ടപ്പറമ്പിൽ, മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടർ മാത്യു വർഗീസ്, കെ.ആർ.എൽ.സി.ബി.സി ഹെറിറ്റേജ് കമ്മീഷൻ ഡയറക്ടർ റവ. ഡോ. ജോൺ ബോസ്കോ ഇമ്മാനുവൽ, കെ.എൽ.സി.എ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ്, വിജയപുരം രൂപത ഹെറിറ്റേജ് കമ്മീഷൻ ഡയറക്ടർ ഫാ. മാത്യു മഠത്തിൽ, കെ.എൽ.സി.എച്ച്.എ ജനറൽ സെക്രട്ടറി ഡോ. ഗ്രിഗറി പോൾ, അസി. ട്രഷറർ ബേബി തദേവൂസ് ക്രൂസ്, എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം നെൽസൺ എട്ടുരുത്തിൽ തുടങ്ങിയവർ സംസാരിച്ചു. പ്രൊഫ. ഇഗ്നേഷ്യസ് ഗോൺസാൽവസ് മറുപടി പ്രസംഗം നടത്തി.

താവളമില്ലാത്തവർ

ക്രിസ്ത്യാനിയുടെ വചനാഭിമുഖ്യം

പ്രഥമസ്ഥാനം മനുഷ്യർക്ക്

നാം ദൈവത്തിന്റെ അടിമകളല്ല, പ്രിയപ്പെട്ട മക്കള്‍

യു എസ് മെത്രാന്മാര്‍ ക്യൂബന്‍ പ്രസിഡന്റിനെ സന്ദര്‍ശിച്ചു