Kerala

അതിഥി തൊഴിലാളികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ്പരിരക്ഷയുമായി കാരിത്താസ് ഇന്‍ഡ്യയും കെ എസ് എസ് എസും

Sathyadeepam

കോട്ടയം: ഭാരത കത്തോലിക്കാ മെത്രാന്‍ സമിതിയുടെ സാമൂഹ്യ സേവന വിഭാഗമായ കാരിത്താസ് ഇന്‍ഡ്യയുടെ സഹകരണത്തോടെ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി അതിഥി തൊഴിലാളികള്‍ക്കായി ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കുന്നു. കോവിഡാനന്തര ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി യുണൈറ്റഡ് ഇന്‍ഡ്യ ഇന്‍ഷുറന്‍സ് കമ്പനിയുടെ സഹകരണത്തോടെ കോട്ടയം ജില്ലയിലെ നൂറ്റി ഇരുപതോളം അതിഥി തൊഴിലാളികള്‍ക്കാണ് മൂന്ന് ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ പദ്ധതി നടപ്പിലാക്കുന്നത്. ഇന്‍ഷുറന്‍സ് പോളിസിയുടെ വിതരണോദ്ഘാടനം തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കോട്ടയം അതിരൂപത സഹായ മെത്രാന്‍ ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം നിര്‍വ്വഹിച്ചു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി തടത്തില്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോ. റോസമ്മ സോണി, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെയിംസ് കുര്യന്‍, ഫാ. സിജോ ആല്‍പ്പാറയില്‍ എന്നിവര്‍ പ്രസംഗിച്ചു. ഇന്‍ഡ്യയില്‍ എവിടെയും തെരഞ്ഞെടുക്കപ്പെട്ട ഹോസ്പിറ്റലുകളില്‍ പ്രസ്തുത ഇന്‍ഷുറന്‍സ് പരിരക്ഷ പോളിസിയുടെ സേവനം അതിഥി തൊഴിലാളികള്‍ക്ക് പ്രയോജനപ്പെടുത്താവുന്നതാണ്. അതിഥി തൊഴിലാളികള്‍ക്കായുള്ള മെഡിക്കല്‍ ക്യാമ്പുകള്‍ ബോധവല്‍ക്കരണ പരിപാടികള്‍, മെഡിക്കല്‍ കിറ്റുകളുടെ വിതരണം തുടങ്ങിയ വിവിധങ്ങളായ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായിട്ടാണ് ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ പദ്ധതി നടപ്പിലാക്കുന്നത്.

കണ്ണൂർ രൂപതയുടെ നിയുക്ത വികാരി ജനറൽ റവ. ഡോ ജോയ് പൈനാടത്ത് ചുമതലയേറ്റു

അധ്യാപക നിയമനങ്ങൾ സംബന്ധിച്ച പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പ്രപ്പോസൽ പുനഃപരിശോധിക്കണം: കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ

മിഖായേല്‍, ഗബ്രിയേല്‍, റാഫേല്‍ മാലാഖമാര്‍ : സെപ്തംബര്‍ 29

സീറോ മലബാർ സഭയിൽ ഒക്ടോബർ മുഴുവൻ 'മിഷൻ മാസമായി' ആചരിക്കുവാന്‍ മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ ആഹ്വാനം

സ്വയം തൊഴില്‍ സംരംഭകത്വ പദ്ധതി തയ്യല്‍ മെഷീന്‍ യൂണിറ്റുകള്‍ വിതരണം ചെയ്തു