Kerala

ഹരിത സമൃദ്ധി മാതൃകാ കൃഷിത്തോട്ടം ഉദ്ഘാടനം

Sathyadeepam

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ സുഭിക്ഷകേരളം പദ്ധതിയുമായി സഹകരിച്ചുകൊണ്ട് എറണാകുളം-അങ്കമാലി അതിരൂപതയുടെ നേതൃത്വത്തില്‍, സാമൂഹ്യ പ്രവര്‍ത്തന വിഭാഗമായ സഹൃദയയും തൃക്കാക്കര സേക്രഡ് ഹാര്‍ട്ട് മൈനര്‍ സെമിനാരിയും ചേര്‍ന്ന് എട്ടര ഏക്കറോളം തരിശുഭൂമി കൃഷിയോഗ്യമാക്കിത്തീര്‍ത്തു. അതിരൂപതയുടെ ഹരിതസമൃദ്ധി പദ്ധതിയുടെ ഭാഗമായി ആരംഭിക്കുന്ന മാതൃകാ കൃഷിത്തോട്ടത്തിന്റെ ഉദ്ഘാടനം അഡ്വ. പി.ടി.തോമസ് എം.എല്‍.എ നിര്‍വഹിച്ചു. തൃക്കാക്കര സെമിനാരി അങ്കണത്തില്‍ ചേര്‍ന്ന ചടങ്ങില്‍ കളമശേരി ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ബെന്‍സി എബ്രഹാം അധ്യക്ഷയായിരുന്നു. സെമിനാരി റെക്ടര്‍ ഫാ. ആന്റണി നരികുളം, സഹൃദയ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോസഫ് കൊളുത്തുവെള്ളില്‍, തൃക്കാക്കര കൃഷി ഓഫീസര്‍ പി. അനിത, നഗരസഭാ കൗണ്‍സിലര്‍മാരായ മേരി കുര്യന്‍, ഷബ്‌ന മെഗ്‌റലി, യൂസഫ്, നിഷാദ് എന്നിവര്‍ പ്രസംഗിച്ചു.

ഇറാക്കി ക്രൈസ്തവന്‍ ഫ്രാന്‍സില്‍ കൊല്ലപ്പെട്ടു

വിശുദ്ധ ജോസഫ് കൂപ്പര്‍ത്തീനോ (1603-1663) : സെപ്തംബര്‍ 18

വത്തിക്കാന്‍ സംഘം ഖസാക്ക്സ്ഥാനിലെ മതാന്തര സമ്മേളനത്തില്‍

എഴുപതാം പിറന്നാളില്‍ മാതാപിതാക്കള്‍ക്ക് നന്ദി പറഞ്ഞു മാര്‍പാപ്പ

വിശുദ്ധ റോബര്‍ട്ട് ബല്ലാര്‍മൈന്‍ (1542-1621) : സെപ്തംബര്‍ 17