പാലാരിവട്ടം പിഒസിയില്‍ കെസിബിസി ഒരുക്കിയ മാധ്യമ പ്രവര്‍ത്തകരുടെ ക്രിസ്മസ് സംഗമത്തില്‍ കെസിബിസി വൈസ് പ്രസിഡന്റ് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ കേക്ക് മുറിക്കുന്നു. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, ഇഗ്‌നേഷ്യസ് ഗോണ്‍സാല്‍വസ്, പി പി. ജെയിംസ്, ഫാ. സിബു ഇരിമ്പിനിക്കല്‍, ഫാ. മൈക്കിള്‍ പുളിക്കല്‍ സിഎം.ഐ, ഫാ. സ്റ്റീഫന്‍ തോമസ് ചാലക്കര എന്നിവര്‍ സമീപം. 
Kerala

പുല്‍ക്കൂടിന്റെ നന്മ ഹൃദയങ്ങളിലേറ്റണം: മാര്‍ കണ്ണൂക്കാടന്‍

കെസിബിസി ക്രിസ്മസ് സംഗമം നടത്തി

Sathyadeepam

കൊച്ചി: പുല്‍ക്കൂടിന്റെ നന്മ ഹൃദയത്തിലേറ്റുന്നതാവണം ക്രിസ്മസ് അനുഭവമെന്നു കെസിബിസി വൈസ് പ്രസിഡന്റ് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍. പാലാരിവട്ടം പിഒസിയില്‍ കെസിബിസി ഒരുക്കിയ മാധ്യമ പ്രവര്‍ത്തകരുടെ ക്രിസ്മസ് സംഗമത്തില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. രക്ഷകനു മുന്നില്‍ കൊട്ടിയടക്കപ്പെട്ട സത്രങ്ങളല്ല എല്ലാവരെയും ഉള്‍ക്കൊള്ളുന്ന പുല്‍ക്കൂടുകള്‍ ആവുകയാണ് ക്രിസ്മസിന്റെ ഹൃദ്യത. വാതിലുകള്‍ കൊട്ടിയടക്കപ്പെടുന്നതിന്റെ ആകുലത നെഞ്ചിലേറ്റുന്നവരെ ചേര്‍ത്തുപിടിക്കാനും കരുതലേകാനും നമുക്ക് കടമയുണ്ട്. ബഫര്‍ സോണിന്റെയും വികസന പദ്ധതികളുടെയും പേരില്‍ കൂടിയിറക്കപ്പെടുന്നവരുടെ ആകുലത തിരിച്ചറിയണം. ഒറ്റപ്പെട്ട എതിര്‍ സാക്ഷ്യങ്ങളല്ല, സാമൂഹ്യ സേവനത്തിന്റെ പ്രകാശം പരത്തുന്നതാണു സഭ. സഭയുടെ നന്മയുള്ള മുഖവും അടയാളപ്പെടുത്താന്‍ മാധ്യമങ്ങള്‍ ശ്രദ്ധിക്കണമെന്നും മാര്‍ കണ്ണൂക്കാടന്‍ പറഞ്ഞു.

കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ ഇഗ്‌നേഷ്യസ് ഗോണ്‍സാല്‍വസ്, പി.പി. ജെയിംസ്, കെസിബിസി കമ്മീഷന്‍ സെക്രട്ടറിമാരായ ഫാ. മൈക്കിള്‍ പുളിക്കല്‍ സിഎം.ഐ, ഫാ. സ്റ്റീഫന്‍ തോമസ് ചാലക്കര എന്നിവര്‍ പ്രസംഗിച്ചു. സ്‌നേഹ വിരുന്നും ഉണ്ടായിരുന്നു.

മത ന്യൂനപക്ഷ സ്ഥാപനങ്ങളിലെ പ്രാര്‍ഥനകള്‍ ഭരണഘടനാവകാശം: സി ബി സി ഐ ലെയ്റ്റി കൗണ്‍സില്‍

ഇലഞ്ഞിമരങ്ങള്‍ പൂക്കുമ്പോള്‍ [12]

കേരള നവോത്ഥാന ചരിത്രം : പുനര്‍വായനകള്‍

തിരുഹൃദയ തിരുനാളില്‍ പാപ്പ 32 പേര്‍ക്ക് പൗരോഹിത്യം നല്‍കി

ഗണ്ടോള്‍ഫോ കൊട്ടാരം മാര്‍പാപ്പയെ സ്വീകരിക്കാന്‍ ഒരുങ്ങുന്നു