Kerala

ഗ്രെയ്സ് റിപ്പിള്‍സ് ദമ്പതി കോണ്‍ഫെറന്‍സ്

Sathyadeepam

കൊച്ചി: എറണാകുളം- അങ്കമാലി അതിരൂപത കുടുംബപ്രേഷിത കേന്ദ്രത്തിന്‍റെ ഭാഗമായി ട്രിനിറ്റി കപ്പിള്‍സ് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ 6-ാമത് ഗ്രെയ്സ് റിപ്പിള്‍ ദമ്പതി കോണ്‍ഫെറന്‍സ് ഡിസംബര്‍ 1-ന് ഇടപ്പള്ളിയിലും (സൗത്ത് മേഖല), ഡിസംബര്‍ 8-ന് അങ്കമാലി വിശ്വജ്യോതി സ്കൂളിലും (നോര്‍ത്ത് മേഖല) വച്ചു നടക്കുന്നു. 'വിവാഹിതര്‍ സഭയിലെ സഹഇടയര്‍?" ഈ വിഷയമാണു കോണ്‍ഫെറന്‍സ് ചര്‍ച്ച ചെയ്യുന്നത്. എറണാകുളം-അങ്കമാലി അതി രൂപത അപ്പസ്തോലിക് അഡ്മനിസ്ട്രേറ്റര്‍ മാര്‍ ജേക്കബ് മനത്തോടത്ത് കോണ്‍ഫെറന്‍സ് ഉദ്ഘാടനം ചെയ്യും. സഹായ മെത്രാന്മാര്‍ മാര്‍ സെബാസ്റ്റ്ന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍ വീട്ടില്‍ എന്നിവര്‍ സന്ദേശം നല്കും. ലീജിയന്‍ ഓഫ് അപ്പസ്തോലിക് ഫാമിലീസ് പ്രസിഡന്‍റ് ഡോ. ടോണിയും ഡോ. സുനി ടോണിയും മുഖ്യപ്രഭാഷണം നടത്തും. കുടംബപ്രേഷിതകേന്ദ്രം ഡറക്ടര്‍ റവ. ഡോ. അഗസ്റ്റിന്‍ കല്ലേലി പ്രബന്ധം അവതരിപ്പിക്കും. ഹോളി ഫാമിലി സന്ന്യാസസഭാ ജീവോദയ പ്രോവിന്‍സിന്‍റെ പ്രൊവിന്‍ഷ്യാള്‍ റവ. ഡോ. എല്‍സി സേവ്യര്‍ വിഷയവിശകലനം നടത്തും. കുടുംബ പ്രേഷിതകേന്ദ്ര അസി. ഡയറക്ടര്‍ ഫാ. ജോയ്സന്‍ പുതുശ്ശേരി, ട്രിനിറ്റി കപ്പിള്‍സ് മിനിസ്ട്രി കോഓര്‍ഡിനേറ്റര്‍ റൈഫണ്‍, ടെസ്സി റൈഫണ്‍, അവറാച്ചന്‍, സിബി അവറാച്ചന്‍, ജോസ്, മായ ജോസ്, ജേക്കബ് ദേവസ്സി, ലില്ലി ജേക്കബ് എന്നിവര്‍ പ്രസംഗിക്കും. അതിരൂപതയില്‍ അഞ്ചു വര്‍ഷക്കാലം ദമ്പതികളായി മതാദ്ധ്യാപനം നടത്തിയവരെ ആദരിക്കും. ഷാജു അച്ചിനിമാടന്‍, സീന ഷാജു, പീറ്റര്‍ കോയിക്കര, അനില പീറ്റര്‍ എന്നിവരുടെ മേല്‍നോട്ടത്തിലുള്ള സംഘാടകസമിതി കോണ്‍ഫെറന്‍സിനുള്ള ഒരുക്കങ്ങള്‍ നടത്തിവരുന്നു.

image

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം

കുര്‍ബാന മുടക്കുന്നവര്‍