Kerala

ഗേറ്റ് പരീക്ഷയില്‍ എട്ടാം റാങ്ക്

Sathyadeepam

കറുകുറ്റി: കറുകുറ്റി പന്തയ്ക്കല്‍ ചക്ക്യേത്ത് കുടുംബാംഗമായ ജോയ്‌സണ്‍ ജോസ് ഗേറ്റ് 2022 പരീക്ഷയില്‍ അഖിലേന്ത്യാ തലത്തില്‍8-ാം റാങ്ക് കരസ്ഥമാക്കി. 5 വ്യത്യസ്ത വിഷയങ്ങളില്‍ (ഇംഗ്ലീഷ്, ഫിലോസഫി, സോഷ്യോളജി, മാസ് കമ്മ്യൂണിക്കേഷന്‍, വിമന്‍ സ്റ്റഡീസ്) യു ജി സി - നെറ്റ് യോഗ്യത എന്ന സവിശേഷ നേട്ടം ഉള്ള ജോയ്‌സണ്‍ ഇപ്പോള്‍ എറണാകുളം മഹാരാജാസ് കോളേജില്‍ ഗവേഷണ വിദ്യാര്‍ത്ഥി ആണ്.

ഉയര്‍ന്ന ഗേറ്റ് സ്‌കോര്‍ കൈവരിച്ചതോടെ ഐഐടികളില്‍ ഗവേഷണപഠനത്തിനുള്ള വഴി തെളിഞ്ഞിരിക്കുകയാണ് ജോയ്‌സന്. 2021-ല്‍ ആണ് ഗേറ്റ് പരീക്ഷ 6 ഹ്യുമാനിറ്റീസ് വിഷയങ്ങള്‍ക്കും അനുവദിച്ചത്. നെറ്റ് കോച്ചിംഗ്, കരിയര്‍ ഗൈഡന്‍സ്, സിവില്‍ സര്‍വീസ്, പി എസ് സി കോച്ചിംഗ് തുടങ്ങിയ പരിശീലന മേഖലയില്‍ സജീവമാണ് ജോയ്‌സണ്‍. ഭാര്യ സാന്ദ്ര ജൂലിയറ്റ് ചാലക്കുടി എസ് എച്ച് കോളേജില്‍ ഇംഗ്ലീഷ് അധ്യാപികയാണ്. മക്കള്‍: നതാനിയ, നെയ്തന്‍.

വത്തിക്കാന്‍ സംഘം ഖസാക്ക്സ്ഥാനിലെ മതാന്തര സമ്മേളനത്തില്‍

എഴുപതാം പിറന്നാളില്‍ മാതാപിതാക്കള്‍ക്ക് നന്ദി പറഞ്ഞു മാര്‍പാപ്പ

വിശുദ്ധ റോബര്‍ട്ട് ബല്ലാര്‍മൈന്‍ (1542-1621) : സെപ്തംബര്‍ 17

അവകാശദിനാചരണവും ഭീമഹര്‍ജി ഒപ്പുശേഖരണവും നടത്തി

വിശുദ്ധ സിപ്രിയാന്‍ (190-258) : സെപ്തംബര്‍ 16