വിശ്വാസപരിശീലന പ്രഥമ അദ്ധ്യാപകരുടെ സംഗമവും 2021-22 വര്‍ഷത്തെ സ്‌കോളര്‍ഷിപ്പിന് അര്‍ഹരായവര്‍ക്കുള്ള അവാര്‍ഡ് ദാനത്തിന്റെയും ഉദ്ഘാടനം തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ കോട്ടയം അതിരൂപത സഹായ മെത്രാന്‍ ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം നിര്‍വ്വഹിക്കുന്നു. (ഇടത്തുനിന്ന്) ഷെല്ലി ആലപ്പാട്ട്, റവ. ഡോ. സാബു കൂമ്പുങ്കല്‍, സുജി തോമസ് പുല്ലുകാട്ട്, റവ. ഡോ. ബ്രസന്‍ ഒഴുങ്ങാലില്‍, മോന്‍സി കുര്യാക്കോസ് മണ്ണൂര്‍, മാത്യൂസ് ജെറി മൂല്ലൂര്‍ എന്നിവര്‍ സമീപം. 
Kerala

വിശ്വാസപരിശീലന പ്രഥമ അദ്ധ്യാപകരുടെ സംഗമവും അവാര്‍ഡ് ദാനവും സംഘടിപ്പിച്ചു

Sathyadeepam

കോട്ടയം: കോട്ടയം അതിരൂപത വിശ്വാസപരിശീലന പ്രഥമ അദ്ധ്യാപകരുടെ സംഗമവും 2021-22 വര്‍ഷത്തെ സ്‌കോളര്‍ഷിപ്പിന് അര്‍ഹരായവര്‍ക്കുള്ള അവാര്‍ഡ് ദാനവും നടത്തപ്പെട്ടു. തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ ഉദ്ഘാടനം കോട്ടയം അതിരൂപത സഹായ മെത്രാന്‍ ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം നിര്‍വ്വഹിച്ചു. വിശ്വാസപരിശീലനം സഭയുടെ കൂട്ടായ പ്രവര്‍ത്തനമാണെന്നും സഭയോട് ചേര്‍ന്ന് നിന്ന് ഈ കര്‍ത്തവ്യം നിര്‍വഹിക്കണമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. വിശ്വാസപരിശീലകര്‍ തങ്ങളുടെ വിശ്വാസ പ്രഘോഷണം ദൈവനിയോഗമായി ഏറ്റെടുക്കണമെന്നും മാര്‍ അപ്രേം കൂട്ടിച്ചേര്‍ത്തു. വിശ്വാസ പരിശീലന കമ്മീഷന്‍ ചെയര്‍മാന്‍ റവ. ഡോ. ബ്രസന്‍ ഒഴുങ്ങാലില്‍ അദ്ധ്യക്ഷത വഹിച്ചു. സ്‌നേഹത്തിലൂടെ കുട്ടികളിലുള്ള വിശ്വാസത്തെ ഉജ്ജ്വലിപ്പിക്കാന്‍ വിശ്വാസപരിശീലകര്‍ ശ്രദ്ധിക്കണമെന്ന് അദ്ദേഹം അദ്ധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു. എസ്.എച്ച് മൗണ്ട് സേക്രട്ട് ഹാര്‍ട്ട് സണ്‍ഡേ സ്‌കൂള്‍ ഹെഡ്മിസ്ട്രസ് മോന്‍സി കുര്യാക്കോസ് മണ്ണൂര്‍, ചെറുപുഷ്പ മിഷന്‍ ലീഗ് ദേശീയ സെക്രട്ടറി സുജി തോമസ് പുല്ലുകാട്ട്, കെ.സി.വൈ.എല്‍ കോട്ടയം അതിരൂപത ഡയറക്ടര്‍ ഷെല്ലി ആലപ്പാട്ട്, വിശ്വാസപരിശീലന കമ്മീഷന്‍ അംഗം മാത്യൂസ് ജെറി മൂല്ലൂര്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് 4, 7, 10, 12 ക്ലാസ്സുകളിലെ 2021-22 വിശ്വാസപരിശീലന വര്‍ഷത്തെ സ്‌കോളര്‍ഷിപ്പിന് അര്‍ഹരായ കുട്ടികള്‍ക്കുള്ള അവാര്‍ഡ് ദാനവും നടത്തപ്പെട്ടു. മാറുന്ന കാലഘട്ടത്തിലെ നൂതന ശൈലിയിലുള്ള വിശ്വാസപരിശീലനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് റവ. ഡോ. സാബു കൂമ്പുങ്കല്‍ ക്ലാസ്സ് നയിച്ചു.

വിശുദ്ധ ബൊനവെഞ്ചര്‍ (1218-1274)  : ജൂലൈ 15

വിശുദ്ധ കാമില്ലസ് ലെല്ലിസ്  (1550-1614)  : ജൂലൈ 14

ഓരോ കവിതയും ഹൃദയസ്പന്ദനമായി മാറുകയാണ് സെബാസ്റ്റ്യൻ്റെ   പ്രത്യേകത:  എം കെ സാനു

ലഹരിക്കെതിരെ ബോധവല്‍ക്കരണവുമായി എന്‍ എസ് എസ് സെന്റ് തോമാസ് കോളേജ് വിദ്യാര്‍ഥികളുടെ കൂട്ടയോട്ടം

സൗജന്യ മെഡിക്കല്‍ ക്യാമ്പ്