എറണാകുളം-അങ്കമാലി അതിരൂപതാ സാമൂഹ്യപ്രവർത്തനവിഭാഗമായ സഹൃദയയുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്ന സഹൃദയ സ്വയം സഹായ സംഘങ്ങളുടെ ആഭിമുഖ്യത്തിൽ കറുകുറ്റി ഫൊറോനതല ഓണാഘോഷം സംഘടിപ്പിച്ചു. മൂന്നാംപറമ്പ് പള്ളിഹാളിൽ സഹൃദയ ഫൊറോനാ ഡയറക്ടർ ഫാ. അജോ മുത്തേടൻറെ അധ്യക്ഷതയിൽ ചേർന്ന ഓണ സംഗമം അതിരൂപത മുൻ സഹായമെത്രാൻ മാർ തോമസ് ചക്യത്ത് ഉദ്‌ഘാടനം ചെയ്തു. സഹൃദയ സംഘങ്ങൾ അംഗങ്ങളുടെ സാമ്പത്തിക ഉന്നമനത്തിനൊപ്പം സാമുദായിക ഐക്യത്തിനുള്ള വേദികളായും പ്രവർത്തിക്കുന്നത് മാതൃകാപരമാണെന്ന് മാർ തോമസ് ചക്യത്ത് അഭിപ്രായപ്പെട്ടു. കാർഷിക ഉത്പന്നങ്ങളും ഭക്ഷ്യഉത്പന്നങ്ങളും ഉൾപ്പെടുത്തി സംഘടിപ്പിച്ച വിപണനമേളയുടെയും ഉദ്‌ഘാടനം അദ്ദേഹം നിർവഹിച്ചു. സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ ഓണ സന്ദേശം നൽകി. ഗ്രാമതലങ്ങളിൽ നടത്തിയ കലാ മത്സരങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട കലാപരിപാടികൾ സമ്മേളനത്തിൽ അവതരിപ്പിച്ചു. കറുകുറ്റി ഗ്രാമപഞ്ചായത്ത് അംഗം ജിജോ പോൾ, ഡേവിസ് ചക്യത്ത്,സി.യു.ജോസ്, ജെസി ജോർജ്ജ്, ബേബി ജോസ്, സെലിൻ പോൾ, സിസ്റ്റർ ലില്ലിയ എന്നിവർ സംസാരിച്ചു.