Kerala

ഫാ. കോട്ടായിലിൻ്റെ ചരമവാർഷികം നാട്ടിൽ ആചരിച്ചു

Sathyadeepam

1967 ജൂലൈ 16 ന് റാഞ്ചിയിലെ നവാഠാട് ഇടവകയില്‍ രക്തസാക്ഷിത്വം വഹിച്ച ഫാ. ജെയിംസ് കോട്ടായില്‍ എസ് ജെ യുടെ 57-ാം ചരമവാര്‍ഷികം പാലാ രൂപതയിലെ തുരുത്തിപ്പള്ളി, സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് പള്ളിയില്‍ ആചരിച്ചു. ഇടവക വികാരി ഫാ. ജോസ് നെല്ലിക്കതെരുവില്‍ വിശുദ്ധ കുര്‍ബാനയ്ക്കും ഒപ്പീസിനും നേതൃത്വം നല്‍കി. ജൂലൈ 13 ന് തൃശ്ശൂര്‍, വലക്കാവ് സെന്റ് ജോസഫ് പള്ളിയില്‍ കോട്ടായില്‍ കുടുംബയോഗവും ജെയിംസച്ചന്റെ 57-ാം വാര്‍ഷികവും നടത്തി. വിശുദ്ധ കുര്‍ബാനയ്ക്കും ഒപ്പീസിനും ഫാ. മാത്യു കോട്ടായില്‍ സി എം എഫ് നേതൃത്വം വഹിച്ചു. തുടര്‍ന്ന് നടന്ന അനുസ്മരണത്തില്‍ ജോയി കോട്ടായില്‍, കുടുംബയോഗം സെക്രട്ടറി സിജു കോട്ടായില്‍, പ്രസിഡന്റ് രാജേഷ് ജെയിംസ് കോട്ടായില്‍, ട്രഷറര്‍ ജോമി കോട്ടായില്‍, സിസ്റ്റര്‍ ലിസി ജോസ് തോപ്പില്‍ എസ് സി വി, സിസ്റ്റര്‍ സ്റ്റെഫി (സെന്റ് മര്‍ത്താസ് കോണ്‍ഗ്രിഗേഷന്‍), ഡോ. ഷിബു കോട്ടായില്‍, സോണി ബാബു കോട്ടായില്‍, ജിനു കോട്ടായില്‍ എന്നിവര്‍ പ്രസംഗിച്ചു.

വിശുദ്ധ സിപ്രിയാന്‍ (190-258) : സെപ്തംബര്‍ 16

സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി കത്തോലിക്ക കോണ്‍ഗ്രസ്

വ്യാകുലമാതാവ് (സെപ്തംബര്‍ 15)

128 കാൻസർ രോഗികൾക്ക് സൗജന്യമായി വിഗ്ഗുകൾ നൽകി

വിശുദ്ധ കുരിശിന്റെ വിജയം (സെപ്തംബര്‍ 14)