Kerala

ഭിന്നശേഷിക്കാരായ 103 വിദ്യാര്‍ത്ഥികള്‍ക്ക് സഹൃദയ സ്മാര്‍ട്ട് ഫോണുകള്‍ വിതരണം ചെയ്തു.

Sathyadeepam

എറണാകുളം-അങ്കമാലി അതിരൂപതാ സാമൂഹ്യപ്രവര്‍ത്തന വിഭാഗമായ സഹൃദയ, വി ഗാര്‍ഡ് ഫൗണ്ടേഷന്റെ സഹകരണത്തോടെ മാനസിക,ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ പുനരധിവാസത്തിനായി നടപ്പാക്കിവരുന്ന നവദര്‍ശന്‍ പദ്ധതിയുടെ ഭാഗമായി അഞ്ച് ജില്ലകളിലെ 10 സ്പെഷ്യല്‍ സ്‌കൂളുകളില്‍നിന്നുള്ള 103 കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യം ഒരുക്കുന്നതിനായി സ്മാര്‍ട്ട് ഫോണുകള്‍ വിതരണം ചെയ്തു. എറണാകുളം കളക്ട്രേറ്റില്‍ നടന്ന ചടങ്ങില്‍ സ്മാര്‍ട്ട് ഫോണുകളുടെ വിതരണ ഉദ്ഘാടനം ജില്ലാ കളക്ടര്‍ എസ് . സുഹാസ് ഐ.എ .എസ് നിര്‍വഹിച്ചു. തൃക്കാക്കര സ്‌നേഹനിലയം സ്പെഷ്യല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡിക്സി സ്മാര്‍ട്ട് ഫോണ്‍ ഏറ്റുവാങ്ങി. സഹൃദയ ഡയറക്ടര്‍ ഫാ. ജോസഫ് കൊളുത്തുവെള്ളില്‍, വി ഗാര്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ വൈസ് പ്രസിഡണ്ട് പി.ടി. ജോര്‍ജ്ജ്, വി ഗാര്‍ഡ് അഡ്മിനിസ്‌ട്രേറ്റര്‍ എം. ജോസഫ്, സഹൃദയ അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ജിനോ ഭരണികുളങ്ങര, സ്‌നേഹനിലയം സ്പെഷ്യല്‍ സ്‌കൂള്‍ അദ്ധ്യാപിക നീന ജോസഫ് എന്നിവര്‍ സന്നിഹിതരായിരുന്നു.

ഫോട്ടോ അടിക്കുറിപ്പ് : വി ഗാര്‍ഡിന്റെ സഹകരണത്തോടെ സഹൃദയ ഭിന്നശേഷിയുള്ള കുട്ടികളുടെ ഓണ്‍ലൈന്‍ പഠനത്തിനായി നല്‍കുന്ന സ്മാര്‍ട്ട് ഫോണുകളുടെ വിതരണോദ്ഘാടനം ജില്ലാ കളക്ടര്‍ എസ് . സുഹാസ് ഐ.എ .എസ് നിര്‍വഹിക്കുന്നു. നീന ജോസഫ്, ഫാ. ജോസഫ് കൊളുത്തുവെള്ളില്‍, സിസ്റ്റര്‍ ഡിക്സി, പി.ടി. ജോര്‍ജ്ജ്, എം. ജോസഫ്, ഫാ. ജിനോ ഭരണികുളങ്ങര എന്നിവര്‍ സമീപം.

പരിശുദ്ധ മറിയത്തിന്റെ ശീര്‍ഷകങ്ങളെ സംബന്ധിച്ച് വത്തിക്കാന്‍ രേഖ പ്രസിദ്ധീകരിച്ചു

വിശുദ്ധ ലെയോനാര്‍ഡ് ലിമോസിന്‍ (-559) : നവംബര്‍ 6

ക്രൈസ്തവ ന്യൂനപക്ഷ പഠന റിപ്പോര്‍ട്ടിന്മേല്‍ തുടര്‍ നടപടികളില്ലാത്തത് നീതിനിഷേധം: കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍

എസ് എം വൈ എം അയര്‍ലണ്ട് വാര്‍ഷികസമ്മേളനം നടത്തി

മതംമാറ്റനിരോധനനിയമം: യു എസ് പൗരനുള്‍പ്പെടെ ജാമ്യം