Kerala

അംഗപരിമിതര്‍ക്ക് സൗജന്യ വീല്‍ചെയര്‍ വിതരണം നടത്തി

Sathyadeepam

അമല നഗര്‍: അമല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഫിസിയോതെറാപ്പി വിഭാഗത്തിന്റെ നേതൃത്വത്തില്‍ പ്രൊവിഷന്‍ഏഷ്യ ബാംഗ്ലൂരുവും ചേര്‍ന്ന് അംഗ പരിമിതിയ 15 പേര്‍ക്ക് സൗജന്യമായി വീല്‍ചെയര്‍ വിതരണം ചെയ്തു.

ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി വില്യംസ്, കുമാരി ഹന്നമരിയക്കു വീല്‍ചെയര്‍ നല്‍കി ഉദ്ഘാടനകര്‍മ്മം നിര്‍വഹിച്ചു.

അമല മെഡിക്കല്‍ കോളേജ് ഡയറക്ടര്‍, ഫാ. ജൂലിയസ് അറയ്ക്കല്‍, അസോസിയറ്റ് ഡയറക്ടര്‍, ഫാ. ജെയ്‌സണ്‍ മുണ്ടന്മാണി, വൈസ് പ്രിന്‍സിപ്പല്‍, ഡോക്ടര്‍ ദീപ്തി രാമകൃഷ്ണന്‍, പി. എം. ആര്‍. അസോസിയേറ്റ് പ്രൊഫസര്‍, ഡോക്ടര്‍ ആശാ എലിസബത്ത്, ഫിസിയോ തെറാപ്പി വിഭാഗo മേധാവി, ശ്രീ. ടോണു ഔസി, പീഡിയാട്രിക് ന്യൂറോ ഫിസിയോതെറാപ്പിസ്റ്റ്, സുമി റോസ്,

പ്രൊവിഷന്‍ ഏഷ്യ ബാംഗ്ലൂരു പ്രതിനിധി, ഡോ. മേഘന ജി. കോളേക്കര്‍, സ്വീകര്‍ത്താക്കളെ പ്രതിനിധീകരിച്ച് ശ്രീ. പ്രിന്‍സണ്‍ പി. വി. എന്നിവര്‍ പ്രസംഗിച്ചു. അംഗപരിമിതരുടെ കുടുംബാഗങ്ങളും ഡോക്ടര്‍മാരും സ്റ്റാഫ് അംഗങ്ങളും മീറ്റിങ്ങില്‍ സന്നിഹിതരായിരുന്നു. അമേരിക്കയിലെ കാലിഫോര്‍ണിയായില്‍ നിന്നും കൊണ്ടുവന്ന വീല്‍ചെയറുകളാണ് സൗജന്യമായി വിതരണം ചെയ്തത്.

വചനമനസ്‌കാരം: No.177

മര്യാദ നഷ്ടപ്പെടുന്ന മതപ്രതികരണങ്ങള്‍

പ്രത്യാശ

കണ്‍ഫ്യൂഷന്‍ തീര്‍ക്കേണമേ!

ഞങ്ങള്‍ ആരുടെ പക്കല്‍ പോകും