Kerala

അതിഥിതൊഴിലാളികള്‍ക്കായി സൗജന്യ പരിശോധനക്യാമ്പ്

Sathyadeepam

കൊച്ചി: എറണാകുളം ജില്ലയില്‍ പെരുമ്പാവൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്‍റര്‍ ഫോര്‍ മൈഗ്രേഷന്‍ ആന്‍ഡ് ഇന്‍ക്ലൂസീവ് ഡെവലപ്മെന്‍റും (CMID), എറണാകുളം നാഷണല്‍ ഹെല്‍ത്ത് മിഷനും സംയുക്തമായി ആരംഭിച്ച മൊബൈല്‍ ഹെല്‍ത്ത് യൂണിറ്റ് ആയ 'ബന്ധു ക്ലിനിക്' ജില്ലയില്‍ സജീവ പ്രവര്‍ത്തനങ്ങളുമായി മുന്നേറുന്നു. ഇതിന്‍റെ ഭാഗമായി എറണാകുളം-അങ്കമാലി അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ സഹൃദയയുമായി സഹകരിച്ച് കൂത്തപ്പാടി, പുല്ലേപ്പടി എന്നിവിടങ്ങളില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. അസിസ്റ്റന്‍റ് കമ്മീഷണര്‍ ലാല്‍ജി, പ്രശസ്ത സിനിമാ സംവിധായകനും, നടനുമായ മേജര്‍ രവി, എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷന്‍ കമ്മീഷണര്‍ വിജയശങ്കര്‍ എന്നിവരുടെ സജീവസാന്നിധ്യം മെഡിക്കല്‍ ക്യാമ്പിലുണ്ടായിരുന്നു. സഹൃദയ ഡയറക്ടര്‍ ഫാ. ജോസ് കൊളുത്തുവെള്ളില്‍, ഡോക്ടര്‍ തസ്ലിമ ബീവി, സ്റ്റാഫ് നേഴ്സ് ഗിരീഷ്, സി.എം.ഐ.ഡി പ്രോഗ്രാം ഡയറക്ടര്‍ ഷഫീന, ക്ലിനിക് അസിസ്റ്റന്‍റ് ബിനു, സുധാര്‍ പ്രോജക്ട് കോര്‍ഡിനേറ്റര്‍ ലാല്‍ കുരിശിങ്കല്‍, ഫീല്‍ഡ് കോര്‍ഡിനേറ്റര്‍ അയാസ് അന്‍വര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഇരുനൂറില്‍പ്പരം അതിഥി തൊഴിലാളികള്‍ക്ക് കൃത്യമായ പരിശോധനയിലൂടെ ആവശ്യമായ മരുന്നുകള്‍ വിതരണം ചെയ്യാന്‍ സാധിച്ചു എന്ന് സഹൃദയ ഡയറക്ടര്‍ ഫാ. ജോസ് കൊളുത്തുവെള്ളില്‍ അറിയിച്ചു. പോലീസ് ഡിപ്പാര്‍ട്ട്മെന്‍റും, സഹൃദയ സുധാര്‍ പ്രോജക്ട് ടീമംഗങ്ങളും അതിഥി തൊഴിലാളികള്‍ക്കിടയില്‍ വ്യക്തി ശുചിത്വത്തിന്‍റെയും, പരിസര ശുചിത്വത്തിന്‍റെയും ആവശ്യകതയെപ്പറ്റി ബോധവല്‍ക്കരണം നടത്തി. ക്യാമ്പുകളില്‍ കഴിയുന്ന അനേകം അതിഥി തൊഴിലാളികള്‍ക്കിടയിലേക്ക് ബോധവല്‍ക്കരണവുമായി കടന്നു ചെല്ലാന്‍ ഇതിലൂടെ സാധിച്ചു.

image

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം