Kerala

അടിസ്ഥാന സൗകര്യ വികസന പദ്ധതി ടോയ്‌ലറ്റ് നിര്‍മ്മാണത്തിന് ധന സഹായം ലഭ്യമാക്കി

Sathyadeepam

കോട്ടയം: അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ലാസിം സംഘടനയുടെ സഹകരണത്തോടെ വിഭാവനം ചെയ്ത് നടപ്പിലാക്കുന്ന ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ടോയ്‌ലറ്റ് നിര്‍മ്മാണത്തിന് ധനസഹായം ലഭ്യമാക്കി. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ധനസഹായ വിതരണം കേരളാ നിയമ സഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷണന്‍ നിര്‍വ്വഹിച്ചു. കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജിം അലക്‌സ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ഡി. ജയരാജ്, ലാസിം സംഘടനാ പ്രതിനിധി കാള്‍ട്ടണ്‍ ഫെര്‍ണ്ണാണ്ടസ് എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുത്തു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, കെ.എസ്.എസ്.എസ് ലീഡ് കോര്‍ഡിനേറ്റര്‍ ബെസ്സി ജോസ് എന്നിവര്‍ പ്രസംഗിച്ചു.

വിശുദ്ധ റോസ് ഫിലിപ്പൈന്‍ (1769-1852) : നവംബര്‍ 18

കേരള ലാറ്റിന്‍ കാത്തലിക്ക്ഹിസ്റ്ററി അസോസിയേഷന്‍ കൊല്ലം രൂപതാഘടകം രൂപീകരിക്കുന്നു

വിദ്യാഭ്യാസത്തിലൂടെ മനുഷ്യന്റെ അന്തസ്സ് വീണ്ടെടുക്കണം: കര്‍ദിനാള്‍ ആന്റണി പൂള

ജസ്റ്റിസ് കുര്യന്‍ ജോസഫ് തമ്പാന്‍ തോമസ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍

ആധുനിക കാലത്ത് മനുഷ്യജീവനു വലിയ വെല്ലുവിളികള്‍ നേരിടുന്നതായി മാർ ജോസഫ് പെരുന്തോട്ടം