Kerala

അമലയില്‍ ഫ്‌ളോ സൈറ്റോമീറ്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു

Sathyadeepam

അമല നഗര്‍: മനുഷ്യകോശങ്ങളുടെയും മറ്റു സൂക്ഷ്മകണങ്ങളുടെയും സവിശേഷതകള്‍ മനസ്സിലാക്കാന്‍ സഹായിക്കുന്ന ഉപകരണമാണ് ഫ്‌ളോ സൈറ്റോമീറ്റര്‍. ലേസര്‍ രശ്മികള്‍ ഉപയോഗിച്ചാണ് ഇതിന്റെ പ്രവര്‍ത്തനം. പത്തോളജി, ഹെമറ്റോളജി, ഇമ്മ്യൂണോളജി, മോളിക്യുലര്‍ ബയോളജി എന്നീ മേഖലകളില്‍ രോഗനിര്‍ണ്ണയത്തിനും ഗവേഷണത്തിനും ഈ ഉപകരണം സഹായകമാണ്. വൈദ്യശാസ്ത്രരംഗത്ത് രക്താര്‍ബുദം (ലുക്കീമിയ) നിര്‍ണ്ണയത്തിലാണ് ഇത് ഏറ്റവും അധികം ഉപയോഗപ്പെടുത്. രക്താര്‍ബുദം ഫലപ്രദമായി ചികിത്സിക്കാന്‍ കാന്‍സര്‍ കോശങ്ങളെ കൃത്യമായി തരംതിരിക്കേണ്ടതുണ്ട്. രക്തസാമ്പിളുകളും മജ്ജയിലെ കോശങ്ങളും വിശകലനം ചെയ്ത് ഫ്‌ളോ സൈറ്റോമീറ്റര്‍ ഇത് സാധ്യമാക്കുന്നു. ആധുനിക കാന്‍സര്‍ രോഗനിര്‍ണ്ണയത്തില്‍ ഇത് ഒരു അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു. തൃശ്ശൂര്‍ ജില്ലയില്‍ അമല മെഡിക്കല്‍ കോളേജില്‍ മാത്രമാണ് ഫ്‌ളോ സൈറ്റോമീറ്റര്‍ ഉള്ളത്. സി.എം.ഐ. ദേവമാതാ വിക്കര്‍ പ്രൊവിന്‍ഷ്യാള്‍ ഫാ. ഫ്രാന്‍സിസ് കുരിശ്ശേരി ഫ്‌ളോ സൈറ്റോമീറ്ററിന്റെ വെഞ്ചരിപ്പ് കര്‍മ്മം നിര്‍വ്വഹിച്ചു. അമല ആശുപത്രി ഡയറക്ടര്‍ ഫാ. ജൂലിയസ് അറയ്ക്കല്‍, അസോസിയേറ്റ് ഡയറക്ടര്‍ ഫാ. ജെയ്‌സ മുണ്ടന്മാണി, പത്തോളജി വിഭാഗം പ്രൊഫസര്‍ ഡോ. സാവിത്രി എിവര്‍ പ്രസംഗിച്ചു. ഫാ. ഡെല്‍ജോ പുത്തൂര്‍, ഫാ. ഷിബു പുത്തന്‍പുരയ്ക്കല്‍, ഫാ. ആന്റണി മണ്ണുമ്മല്‍, ഡോ. ജോയ് അഗസ്റ്റിന്‍, സിസ്റ്റര്‍ ഹെലന്‍ എന്നിവരും മറ്റ് സ്റ്റാഫ് അംഗങ്ങളും ഉദ്ഘാടന കര്‍മ്മത്തില്‍ പങ്കുചേര്‍ന്നു.

image

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്