Kerala

എഫ്‌സിആര്‍എ ബില്ല് പാര്‍ലമെന്ററി സബ്ജക്റ്റ് കമ്മറ്റിക്ക് വിടണം

പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കെസിബിസി കത്തയച്ചു

Sathyadeepam

കൊച്ചി: ആഭ്യന്തര വകുപ്പ് മാര്‍ച്ച് 25 ന് ലോക്‌സഭയില്‍ അവതരിപ്പിച്ച വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബില്‍ - 2026 ലെ പല വകുപ്പുകളും ഭരണഘടന ഉറപ്പു നല്കുന്ന മൗലിക അവകാശങ്ങളും ന്യൂനപക്ഷ അവകാശങ്ങളും നിഷേധിക്കുന്നതാണെന്ന്  മാര്‍ച്ച് 31 ന് ഓണ്‍ലൈന്‍ ആയി സമ്മേളിച്ച കേരള കത്തോലിക്കാ മെത്രാന്‍ സമിതി (KCBC) വിലയിരുത്തി.

മത-ജാതി ഭേദമന്യേ നിരവധി സന്നദ്ധ സംഘടനകള്‍ ഈ രാജ്യത്ത് പൊതുജന സേവനത്തിനായി പടുത്തുയര്‍ത്തിയ ഉപവി സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും മുതല്‍ ആരാധനാലയങ്ങള്‍ വരെയുള്ളയുള്ളവപോലും അനായാസമായി പിടിച്ചെടു ക്കാനാകുന്ന അധികാര ദുര്‍വിനിയോഗത്തിന്റെ നിരവധി സാധ്യതകള്‍ ഈ ഭേദഗതികളിലൂടെ സംജാതമാകുന്നത് ആശങ്കാജനകമാണ്.

കത്തോലിക്കാസഭയുടേതുള്‍പ്പെടെ നിയമാനുസൃതമായി പ്രവര്‍ത്തിച്ചുവരുന്ന നിരവധി സന്നദ്ധ സംഘടനകളുടെ എഫ്സിആര്‍എ അക്കൗണ്ടുകള്‍ പുതുക്കി നല്‍കാത്ത സാഹചര്യം ഇപ്പോള്‍ തന്നെ  നിലവിലുണ്ട്. അതിനുപുറമേ, അനിയന്ത്രിത അധികാരത്തോട് കൂടിയുള്ള പുതിയ ഉദ്യോഗസ്ഥ സംവിധാനങ്ങള്‍ സന്നദ്ധ സേവന മേഖലയില്‍ മതപരവും വര്‍ഗീയവുമായ പ്രതിസന്ധികള്‍ സൃഷ്ടിക്കാന്‍ ഇടയാകും.

ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന ബില്ല് പൊതു സമൂഹത്തിലോ പാര്‍ലമെന്റിലോ വിശദമായ ചര്‍ച്ചയ്ക്ക് പോലും വന്നിട്ടില്ല. ആയതിനാല്‍ കൂടുതല്‍ പഠനത്തിനും ചര്‍ച്ചക്കുമായി ഈ ബില്ല് പാര്‍ലമെന്ററി സബ്ജക്റ്റ് കമ്മറ്റിക്ക് വിടണമെന്ന് കെസിബിസി സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

പ്രസ്തുത ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും കെസിബിസി കത്തയച്ചു. കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് വര്‍ഗീസ് ചക്കാലക്കല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കേരളത്തിലെ 32 കത്തോലിക്കാ രൂപതകളുടെയും മെത്രാന്മാര്‍ പങ്കെടുത്തു.

എഫ്.സി.ആർ.എ. നിയമ ഭേദഗതി തീരുമാനം പുനപരിശോധിക്കുക : കെ.സി.വൈ.എം

വിശുദ്ധ ഫ്രാന്‍സീസ് പൗള (1416-1507) : ഏപ്രില്‍ 2

മുന്നണികൾ മദ്യനയം പ്രകടനപത്രികയിൽ ഉറപ്പാക്കണം

വി. യോഹന്നാൻ - Chap.3 [3of3]

കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബില്‍ (എഫ്‌സിആര്‍എ) ന്യൂനപക്ഷങ്ങള്‍ക്കെതിരായ കടന്നാക്രമണം : കെസിഎഫ്