Kerala

ഭിന്നശേഷിക്കാര്‍ക്കുള്ള ഫാമിലി കിറ്റ് വിതരണം

Sathyadeepam

പറവൂര്‍: ദുരിതബാധിതരുടെ ആത്മവിശ്വാസം ബലപ്പെടുത്തി ഏവരും സഹകരിച്ചുള്ള മുന്നേറ്റം ഉറപ്പാക്കിയാല്‍ പ്രളയാനന്തര അതിജീവനം എന്ന ശ്രമകരമായ ദൗത്യം വളരെ ലളിതമായി നമുക്ക് വിജയിപ്പിക്കാനാവുമെന്ന് വി.ഡി. സതീശന്‍ എംഎല്‍എ അഭിപ്രായപ്പെട്ടു. എറണാകുളം-അങ്കമാലി അതിരുപതാ സാമൂഹ്യ പ്രവര്‍ത്തന വിഭാഗമായ സഹൃദയ, കാരിത്താസ് ഇന്ത്യയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ഭിന്നശേഷിക്കാര്‍ക്കുള്ള ഫാമിലി കിറ്റ് വിതരണത്തിന്‍റെ പറവൂര്‍ മേഖലാതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോട്ട യ്ക്കാവ് പാരിഷ് ഹാളില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ ബിഷപ് മാര്‍ തോമസ് ചക്യത്ത് അധ്യക്ഷനായിരുന്നു.

പ്രളയകാലത്ത് സഹൃദയയുടെ അഭ്യര്‍ത്ഥന മാനിച്ചു പറവൂര്‍ മേഖലയില്‍ രക്ഷാ പ്രവര്‍ത്തനം നടത്തിയ ചേര്‍ത്തലയില്‍ നിന്നുള്ള ആറു മത്സ്യത്തൊഴിലാളികളെ പറവൂര്‍ നഗരസഭാ ചെയര്‍മാന്‍ രമേശ് കുറുപ്പ് പുരസ്കാരം നല്‍കി ആദരിച്ചു. ഭിന്നശേഷിക്കാര്‍ക്കുള്ള സ്വയംതൊഴില്‍ വായ്പയുടെ ഉദ്ഘാടനം ഫാ. ജോയ് ചക്യത്ത് നിര്‍വഹിച്ചു. കാരിത്താസ് ഇന്ത്യ ദേശീയ എക്സിക്യുട്ടീവ് ഡയറക്ടര്‍ ഫാ. പോള്‍ മൂഞ്ഞേലി മുഖ്യപ്രഭാഷണം നടത്തി. കാരിത്താസ് ഇന്ത്യ അഡ്മിനിസ്ട്രേറ്റര്‍ ഫാ. സുശീല്‍ മോദി ഫാമിലി കിറ്റുകളുടെ വിതരണം നിര്‍വഹി ച്ചു. സഹൃദയ ഡയറക്ടര്‍ ഫാ. പോള്‍ ചെറുപിള്ളി, കോട്ടയ്ക്കാവ് ഫൊറോനാ വികാരി ഫാ. പോള്‍ കരേടന്‍, സിബി പൗലോസ്, സെലിന്‍ പോള്‍, ഷാനോ ജോസ്, സൗമ്യ ജോയ് എന്നിവര്‍ പ്രസംഗിച്ചു.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം