Kerala

കന്യാസ്ത്രീകളെ അപമാനിച്ചതിൽ പ്രതിഷേധവുമായി കുടുംബ കൂട്ടായ്മ കേന്ദ്രസമിതി

Sathyadeepam
സെൻ്റ് ആൻ്റണീസ് ചർച്ച് പുത്തൻപീടിക കുടുംബ കൂട്ടായ്മ കേന്ദ്രസമിതിയുടെ നേതൃത്വത്തിൽ ഉത്തർപ്രദേശിലെ ഝാൻസിയിൽ ട്രെയിൻ യാത്ര ചെയ്ത കന്യാസ്ത്രീകളെ അപമാനിച്ച  സംഭവത്തിൽ പ്രതിഷേധിച്ച് ഓശാന ഞായറാഴ്ച്ച ആദ്യകുർബാനക്ക് ശേഷം പള്ളിയങ്കണത്തിൽ പ്രതിഷേധയോഗം ചേർന്നു കുടുംബ കൂട്ടായ്മ    കേന്ദ്രസമിതി കൺവീനർ ആൻ്റോ തൊറയൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഇടവക വികാരി റവ.ഫാ. റാഫേൽ താണ്ണിശ്ശേരി പ്രതിഷേധയോഗം മെഴുകുതിരി കത്തിച്ച് ഉദ്ഘാടനം ചെയ്തു. മതേതരത്വജനാധിപത്യ രാജ്യത്ത് നടക്കുന്ന ഇത്തരം അതിക്രമങ്ങളെ അധികാരികൾ കണ്ടില്ലെന്ന് നടിക്കരുത് എന്ന് അദ്ദേഹം പറഞ്ഞു അസി. വികാരി  ഫാ നിൻ്റോ കണ്ണംമ്പുഴ, പാദുവ മദർ സുപ്പീരിയർ സിസ്റ്റർ ജിത പോൾ, കൈക്കാരൻ കെ.എ  സൈമൺ, കേന്ദ്രസമിതി സെക്രട്ടറി ജെസ്സി വർഗ്ഗീസ് , ലൂയീസ് താണിക്കൽ എന്നിവർ പ്രസംഗിച്ചു. ഷാലി ഫ്രാൻസിസ് , ജേക്കബ് തച്ചിൽ, ചാക്കോ കാഞ്ഞിരത്തിങ്കൽ, മാഗി റാഫി , മൈക്കിൾ പി.വി എന്നിവർ നേതൃത്വം നൽകി

കാറ്റിക്കിസം ക്വിസ് [നമ്പര്‍ 72]

🎯 JERUSALEM – TEMPLE ADVENTURE

മഹാനായ ഗ്രിഗറി പാപ്പ

‘ഭജനസംഘം feat. ജിംഗിൾ ബെൽസ്’

അഹങ്കാരം ആപത്ത്