Kerala

എറണാകുളം-അങ്കമാലി അതിരൂപതയില്‍ പാസ്റ്ററല്‍ കൗണ്‍സില്‍ യോഗം

Sathyadeepam

കൊച്ചി: എറണാകുളം- അങ്കമാലി അതിരൂപതയിലെ 2018-21 വര്‍ഷങ്ങളിലേക്കുള്ള പാസ്റ്ററല്‍ കൗണ്‍സിലിന്‍റെ പ്രഥമ യോഗം കലൂര്‍ റിന്യൂവല്‍ സെന്‍ററില്‍ നടന്നു. ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് ആദ്ധ്യക്ഷ്യം വഹിച്ചു. ബിഷപ് മാര്‍ ജോസ് പുത്തന്‍വീട്ടില്‍, പ്രോ വികാരി ജനറാള്‍ മോണ്‍. ആന്‍റണി നരികുളം, ചാന്‍സലര്‍ റവ. ഡോ. ജോസ് പൊള്ളയില്‍ എന്നിവര്‍ പ്രസംഗിച്ചു. കൗണ്‍സില്‍ മുന്‍ സെക്രട്ടറി സിജോ പൈനാടത്ത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

പുതിയ സെക്രട്ടറിയായി പി.പി. ജരാര്‍ദ്ദിനെയും ജോയിന്‍റ് സെക്രട്ടറിയായി മിനി പോളിനെയും തെരഞ്ഞെടുത്തു. ഫാ. ബെര്‍ക്കുമന്‍സ് കൊടയ്ക്കല്‍ തെരഞ്ഞെടുപ്പിനു നേതൃത്വം നല്‍കി.

അതിരൂപതയുടെ സാമ്പത്തിക കാര്യങ്ങളെക്കുറിച്ചു പ്രൊക്യുറേറ്റര്‍ ഫാ. സെബാസ്റ്റ്യന്‍ മാണിക്കത്താന്‍ വിശദീകരിച്ചു.

വിവേചനം അവസാനിപ്പിക്കണ മെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് മെത്രാന്‍ സംഘം മുഖ്യമന്ത്രിയെ കണ്ടു

കെ സി എസ് എല്‍ അതിരൂപത കലോത്സവം

വിശുദ്ധ റോസ് ഫിലിപ്പൈന്‍ (1769-1852) : നവംബര്‍ 18

ഹങ്കറിയിലെ വിശുദ്ധ എലിസബത്ത് (1207-1231) : നവംബര്‍ 17

സ്‌കോട്ട്‌ലന്റിലെ വിശുദ്ധ മാര്‍ഗരറ്റ് (1046-1093) : നവംബര്‍ 16