Kerala

വിദ്യാഭ്യാസത്തെക്കുറിച്ച് സുബോധനയിൽ സത്സംഘം

Sathyadeepam

അങ്കമാലി: വിദ്യാഭ്യാസത്തിന്റെ ലക്ഷ്യവും ദിശയും ചർച്ച ചെയ്യുന്ന ഒരു സംവാദ സദസ്സ് എറണാകുളം അങ്കമാലി അതിരൂപതയുടെ റീജണൽ പാസ്റ്റർ സെൻറർ ആയ അങ്കമാലി സുബോധനയിൽ ഒരുക്കിയിരിക്കുന്നു. "വിദ്യാഭ്യാസം അറിവും നൈപുണ്യവും മാത്രം പകരുന്നതാണോ? അതോ മനുഷ്യനെ മനുഷ്യനാക്കുകയും ഉത്തരവാദിത്വമുള്ള പൗരനായി രൂപപ്പെടുത്തുകയും ചെയ്യേണ്ടതാണോ?" - സാക്ഷരതയുടെ നേട്ടങ്ങൾക്കപ്പുറം, നമ്മുടെ വിദ്യാഭ്യാസം ഇന്ന് നേരിടുന്ന ഈ അടിസ്ഥാനചോദ്യങ്ങളിലേക്ക് സംവാദത്തിന്റെ വാതിൽ തുറക്കുകയാണ് ഈ സത്‌സംഘമെന്നു ഡയറക്ടർ ഫാ. ജോസഫ് പാത്താടൻ പറഞ്ഞു.

2026 സെപ്റ്റംബർ 09 ബുധനാഴ്ച 06.00 PM മുതൽ 08.00 PM വരെയായിരിക്കും സംവാദം. അഡ്വ. ലിറ്റോ പാലത്തിങ്കൽ, സിസ്റ്റർ നോയൽ റോസ് സിഎംസി , ജോനാഥൻ വി പീറ്റർ, ഡോ. ശിവാനി ഈ ദിവാകരൻ, വിജയ് പി ജോയ് തുടങ്ങിയവർ സംബന്ധിക്കും.

അധ്യാപകരെ അനുമോദിച്ച് കത്തോലിക്ക കോൺഗ്രസ്സ്

അധ്യാപകരാണ് നമ്മുടെ ജീവിതത്തെ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിക്കുന്നവർ : ഫാ. അനിൽ ഫിലിപ്പ്

വിദ്യാഭ്യാസ വിപ്ലവത്തിന് ബർണർഡീൻ ബെച്ചിനെല്ലിയുടെ സംഭാവനകൾ നിസ്തുലം: ബിഷപ് ആൻ്റണി വാലുങ്കൽ

സാമുവൽ - Chap 06 [1 of 3]

വാഴ്ത്തപ്പെട്ട ഫ്രെഡറിക് ആന്റണി ഓസാനാം (1813-1853) : സെപ്തംബര്‍ 7