കൊച്ചി: ആസ്വാദനം എഴുതുന്നത് നിരൂപണം അല്ല, വിമര്‍ശകന്‍ എന്നത് ഒരു പ്രചാരകനോ മധ്യവര്‍ത്തിയോ അല്ല, വിമര്‍ശനം ഒരു വിലയിരുത്തല്‍ അല്ല എന്നും എം കെ ഹരികുമാര്‍ അഭിപ്രായപ്പെട്ടു. ചാവറ കള്‍ച്ചറല്‍ സെന്ററില്‍ മലയാള ഭാഷാവാരാചരണത്തോടനുബന്ധിച്ച് നിരൂപണ സാഹിത്യം എന്ന വിഷയത്തെ അധികരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വതന്ത്രവും തീക്ഷണവുമായി വായന അനുഭൂതി ഉണ്ടാകണം, സൗന്ദര്യാത്മകമായ അനുഭൂതികള്‍ ഉള്ളവര്‍ ആയിരിക്കണം വിമര്‍ശകര്‍ എന്നും അദ്ദേഹം പറഞ്ഞു. സാഹിത്യ വിമര്‍ശനം എല്ലാ കാലഘട്ടത്തിലും ഉണ്ടായിട്ടുണ്ട് എന്നാല്‍ അടുത്തകാലത്തായി ഇത് പ്രസിദ്ധീകരിക്കുന്നതില്‍ വിമുഖത കാണിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു.
ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. അനില്‍ ഫിലിപ്പ് സി എം ഐ, ടി എം എബ്രഹാം എന്നിവര്‍ പ്രസംഗിച്ചു. ഇതോടൊപ്പം 85 വയസ്സ് പൂര്‍ത്തിയാകുന്ന വി കെ അരവിന്ദാക്ഷനെ ടി എം എബ്രഹാമും എം കെ ഹരികുമാറും ചേര്‍ന്ന് പൊന്നാടയണിച്ച് ആദരിച്ചു.