കൊച്ചി : ചാവറ കൾച്ചറൽ സെന്ററിന്റെ കീഴിലുള്ള ചാവറ ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ എറണാകുളം കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിൽ ശുചീകരണ പ്രവർത്തനം നടത്തി.
ഗാന്ധിജയന്തിദിനത്തോടനുബന്ധിച്ച് ശുചിത്വത്തിന്റെയും സാമൂഹിക ഉത്തരവാദിത്വത്തിന്റെയും സന്ദേശം ഉയർത്തിപ്പിടിച്ച് ചാവറ ഇൻസ്റ്റിറ്റ്യൂട്ട്, കൊച്ചിയുടെ നേതൃത്വത്തിൽ എറണാകുളം കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡ് പരിസരത്ത് ശുചീകരണ പ്രവർത്തനം സംഘടിപ്പിച്ചു.'ശുചിത്വം നമ്മുടെ ഉത്തരവാദിത്വം' എന്ന സന്ദേശവുമായി വിദ്യാർത്ഥികളും അധ്യാപകരും കെ.എസ്.ആർ.ടി.സി. ജീവനക്കാരും ഉൾപ്പെടെയുള്ളവർ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തു. ബസ് സ്റ്റാൻഡ് പരിസരത്തെ മാലിന്യങ്ങൾ നീക്കം ചെയ്യുകയും പൊതുസ്ഥലങ്ങളിൽ ശുചിത്വം പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധവൽക്കരണം നടത്തുകയും ചെയ്തു.
യുവതലമുറയിൽ സാമൂഹിക പ്രതിബദ്ധതയും പരിസ്ഥിതി ബോധവും വളർത്തുന്നതിനും ഇത്തരം പ്രവർത്തനങ്ങൾ സഹായകരമാണെന്ന് ചാവറ കൾചറൽ സെൻ്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് സി.എം.ഐ. ഉത്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. ശുചിത്വം നമ്മുടെ ഉത്തരവാദിത്വം – ഒരുമിച്ചു ഒരു ശുചിത്വ കേരളം” എന്ന ആശയവുമായി സംഘടിപ്പിച്ച പരിപാടി പൊതുജന പങ്കാളിത്തത്തോടെയും വിദ്യാർത്ഥികളുടെ സജീവ ഇടപെടലോടെയും ശ്രദ്ധേയമായി. കെ.എസ്.ആർ.ടി.സി, എറണാകുളം എ.ടി ഓ. ശ്രീ അജിത് എ, ഹരിത കേരള മിഷൻ നഗര സഭ കോർഡിനേറ്റർ നിസനിഷാദ്, ചാവറ ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പൽ ഹരികൃഷ്ണൻ, ആൻ്റെണി ജോസഫ്, സൂപ്രണ്ട് ഷീബാ റാണി, അനൂബ്,ഹോട്ടൽ മാനേജ്മെന്റ് വിഭാഗം മേധാവി ജെയ്‌മോൾ മേരി ടോം,ഏവിയേഷൻ വിഭാഗം മേധാവി ടിയ തോമസ് എന്നിവർ നേതൃത്വം നൽകി.