സി എം ഐ സഭയിലെ 15 പ്രവിന്‍സുകളില്‍ നിന്നുള്ള 17 വൈദികര്‍ ചേര്‍ന്ന് നടത്തുന്ന ലൈവ് മ്യൂസിക്കല്‍ ബാന്‍ഡ് ഷോ 'മെന്‍ ഇന്‍ കസ്സോക്‌സ്' സംഗീത സായാഹ്നം ചാവറ കള്‍ച്ചറല്‍ സെന്റര്‍ തിയേറ്റര്‍ ഹാളില്‍ അരങ്ങേറി.
ഡോള്‍ബി സൗണ്ട് മിക്‌സിങ് സാങ്കേതിക വിദ്യ കേരളത്തില്‍ ആദ്യമായി അവതരിപ്പിക്കുന്നു എന്നതാണ് ഈ സംഗീതപരിപാടിയുടെ ഏറ്റവും വലിയ പ്രത്യേകത. സിനിമാഗാനങ്ങളും ഡിവോഷ ണല്‍ ഗാനങ്ങളും കോര്‍ത്തിണ ക്കിയ ഒന്നരമണിക്കൂര്‍ ദൈര്‍ഘ്യം വരുന്ന സംഗീതപരിപാടി മാനേജ് ചെയ്യുന്നത് ഫാ. ആന്റോ ചക്യാത്താണ്.
വൈദികര്‍ തന്നെ ഗാനങ്ങള്‍ ആലപിക്കുകയും സംഗീ തോപകരണങ്ങളുടെ കൈകാര്യവും ചെയ്യുന്നുവെന്ന പ്രത്യേകതയുണ്ട്. ആധുനിക സൗണ്ട് സാങ്കേതികവിദ്യകൊണ്ടും ഗാനങ്ങളുടെ ഗരിമകൊണ്ടും 'മെന്‍ ഇന്‍ കസ്സോക്‌സ്' സംഗീത സായാഹ്നം ആസ്വാദക ശ്രദ്ധ നേടി.
സി എം ഐ സഭ വികാരി ജനറല്‍ ഫാ. ജോസി താമരശ്ശേരി, സംഗീതകാരന്മാരെ മെമന്റോ നല്‍കി ആദരിച്ചു. ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. അനില്‍ ഫിലിപ്പ് സി എം ഐ, കൊച്ചി പ്രൊവിന്‍സ് പ്രൊവിന്‍ഷ്യാള്‍ ഫാ. ബെന്നി നല്‍ക്കര എന്നിവര്‍ പ്രസംഗിച്ചു.
ഫാ. സെബാസ്റ്റ്യന്‍ തെക്കേടത്ത്, മുന്‍ എം.പി. പൊഫ. കെ വി തോമസ്, മുന്‍ മേയര്‍ സൗമിനി ജെയിന്‍, കൗണ്‍സിലര്‍ പദ്മജ എസ് മേനോന്‍, പ്രൊഫ. മോനമ്മ കോക്കാട്, ബീന സെബാസ്റ്റ്യന്‍, സി ജി രാജഗോപാല്‍ തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു.