Kerala

ടി. പദ്മനാഭൻ പറയാനുള്ളത് ആർജവത്തോടെ പറയുന്ന എഴുത്തുകാരൻ: വി.ഡി. സതീശൻ

സത്യദീപം ശതാബ്ദിയാഘോഷങ്ങൾക്കു തുടക്കം

Sathyadeepam

കൊച്ചി: തനിക്കു പറയാനുള്ളത് ആരുടെയും മുഖം നോക്കാതെ പറയാൻ ആർജവമുള്ള എഴുത്തുകാരനാണ് ടി. പദ്മനാഭനെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. സത്യദീപം വാരികയുടെ ശതാബ്ദിയാഘോഷങ്ങളുടെ ഉദ്ഘാടനവും കർദിനാൾ മാർ ജോസഫ് പാറേക്കാട്ടിലിന്‍റെ പേരിലുള്ള സത്യദീപം സാഹിത്യപുരസ്കാര സമർപ്പണവും കലൂർ റിന്യൂവൽ സെന്ററിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ജീവിതത്തെ വേറിട്ട കാഴ്ചപ്പാടുകളോടെ നോക്കിക്കണ്ട കഥാകാരനാണ് പദ്മനാഭൻ. അദ്ദേഹത്തിന് അവാർഡ് സമ്മാനിക്കാനായതിലൂടെ താനും ആദരിക്കപ്പെടുകയാണ്.

സത്യദീപത്തിന്റെ ശതാബ്ദി ചരിത്ര മുഹൂർത്തമാണ്. നിലപാടുകൾ സ്വാതന്ത്ര്യത്തോടെ പറയാൻ സത്യദീപത്തിന് ആയെന്നും മുഖ്യമന്ത്രി പറഞ്ഞു.

സാഹിത്യപുരസ്കാരം, (ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും) സാഹിത്യകാരൻ ടി. പദ്മനാഭനു മുഖ്യമന്ത്രി സമർപ്പിച്ചു.

സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ അധ്യക്ഷത വഹിച്ചു. കേരളത്തിന്റെ പൊതു മണ്ഡലങ്ങളിൽ ക്രൈസ്തവ സംസ്കാരം തിളക്കം മായാതെ തലമുറകളിലേക്കു പകരാൻ സത്യദീപം പോലുള്ള പ്രസിദ്ധീകരണങ്ങൾക്കായെന്ന് അദ്ദേഹം പറഞ്ഞു.

കേരള സഭയുടെ പീഠത്തിൽ വച്ച വിളക്കാണ് നൂറു വർഷം പൂർത്തിയാക്കുന്ന സത്യദീപമെന്നും മാർ തട്ടിൽ പറഞ്ഞു.

ജസ്റ്റീസ് കുര്യൻ ജോസഫ് ആമുഖ പ്രഭാഷണം നടത്തി.

ഗ്രന്ഥപ്പുര ഡോട്ട് ഓർഗ് എറണാകുളം സെന്‍റററിൽ ഡിജിറ്റൈസ് ചെയ്തു തുടങ്ങിയ പുരാതന പുസ്തകങ്ങളുടെയും രേഖകളുടെയും പ്രകാശനം മന്ത്രി റോജി എം. ജോൺ നിർവഹിച്ചു. സത്യദീപം ശതാബ്ദി പതിപ്പ് ഹൈബി ഈഡൻ എംപി പ്രകാശനം ചെയ്തു.

എംഎൽഎമാരായ ടി.ജെ. വിനോദ്, മനോജ് മൂത്തേടൻ, അതിരൂപത വികാരി ജനറാൾ ഫാ. ഡോ. ജിമ്മി പൂച്ചക്കാട്ട്, പ്രഫ. എം. തോമസ് മാത്യു,സത്യദീപം ചീഫ് എഡിറ്റർ ഫാ. മാർട്ടിൻ എടയന്ത്രത്ത്, വിയാനി പ്രിന്‍റിംഗ്സ് ഡയറക്ടർ ഫാ. ജസ്റ്റിൻ കൈപ്രമ്പാടൻ, എം. ജി. അരിസ്റ്റോട്ടിൽ, പ്രസ്ബിറ്ററൽ കൗൺസിൽ സെക്രട്ടറി ഫാ. ഡോ. കുര്യക്കോസ് മുണ്ടാടൻ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഷൈജു ആന്റണി എന്നിവർ പ്രസംഗിച്ചു.

നേരത്തെ സത്യദീപം- ചരിത്രം, വർത്തമാനം എന്ന വിഷയത്തിൽ നടന്ന സംവാദസദസിൽ പി.എഫ്. മാത്യൂസ്, ജോണി ലൂക്കോസ്, ബോബി ജോസ് കട്ടികാട്, ഡോ. ജോർജ് ഇരുമ്പയം, ഫാ. ഡോ. പോൾ തേലക്കാട്ട്, ഫാ. കുര്യാക്കോസ് പുത്തൻമാനായിൽ, ഫാ. മാത്യു കിലുക്കൻ തുടങ്ങിയവർ പങ്കെടുത്തു.

1927 ജൂലൈ മൂന്നിനാണ് സത്യദീപത്തിന്‍റെ ആദ്യപ്രതി പുറത്തിറങ്ങിയത്.

വിശുദ്ധ ലോറന്‍സ് (258) : ആഗസ്റ്റ് 10

വിശുദ്ധ തെരേസ ബനഡിക്ത്ത (വിശുദ്ധ എഡിത്ത് സ്റ്റെയിന്‍) (1891-1942) : ആഗസ്റ്റ് 9

സാമുവൽ [ആമുഖം]

എഫ്‌സിആർഎ ഭേദഗതി ബിൽ: ഇന്ത്യ-യു.എസ് ബന്ധത്തിൽ പ്രത്യാഘാതമുണ്ടാകുമെന്ന് യു.എസ് കോൺഗ്രസ് അംഗം

കടല്‍ ക്ഷോഭത്തില്‍പെടുന്നവര്‍ക്കായുള്ള തിരച്ചില്‍ കാര്യക്ഷമമാക്കണം: കെസിബിസി