കോട്ടയം അതിരൂപതയുടെ നേതൃത്വത്തില്‍ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന സമാശ്വാസം പദ്ധതിയുടെ ഭാഗമായുള്ള ചികിത്സാ സഹായത്തിന്റെ വിതരണോദ്ഘാടനം കോട്ടയം അതിരൂപത മലങ്കര സഹായ മെത്രാന്‍ ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം നിര്‍വ്വഹിക്കുന്നു. (ഇടത്തുനിന്ന്) ബിജി ജോസ്, ബെസ്സി ജോസ്, ഫാ. മാത്യുസ് വലിയപുത്തന്‍പുരയില്‍, ഫാ. സുനില്‍ പെരുമാനൂര്‍, ജിജി ജോയി, ലിജോ സാജു, സിജോ തോമസ് എന്നിവര്‍ സമീപം.

Kerala

കോവിഡ് സമാശ്വാസം പദ്ധതി ചികിത്സാ സഹായം വിതരണം ചെയ്തു

Sathyadeepam

കോട്ടയം: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ കോട്ടയം അതിരൂപതയുടെ നേതൃത്വത്തില്‍ കോവിഡ് ബാധിച്ച അതിരൂപതയിലെ കുടുംബങ്ങള്‍ക്കായി കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ സഹകരണത്തോടെ വിഭാവനം ചെയ്ത് നടപ്പിലാക്കുന്ന പുനരധിവാസ പദ്ധതിയുടെ ഭാഗമായി ചികിത്സാ സഹായം വിതരണം ചെയ്തു. തെള്ളകം ചൈതന്യല്‍ സംഘടിപ്പിച്ച ചടങ്ങില്‍ ചികിത്സാ സഹായത്തിന്റെ വിതരണോദ്ഘാടനം കോട്ടയം അതിരൂപത മലങ്കര സഹായ മെത്രാന്‍ ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം നിര്‍വ്വഹിച്ചു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. മാത്യുസ് വലിയപുത്തന്‍പുരയില്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രോഗ്രാം ഓഫീസര്‍ സിജോ തോമസ്, സന്നദ്ധ പ്രവര്‍ത്തകരായ ബെസ്സി ജോസ്, ജിജി ജോയി, ബിജി ജോസ്, ലിജോ സാജു എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. കോവിഡ് പ്രതിസന്ധി മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് കരുതല്‍ ഒരുക്കുന്നതിനായി വിഭാവനം ചെയ്ത് നടപ്പിലാക്കിയ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി 64 കുടുംബങ്ങള്‍ക്കാണ് ചികിത്സാ സഹായം ലഭ്യമാക്കിയത്.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം