Kerala

അതിഥി തൊഴിലാളികൾക്കായി മെഡിക്കൽ ക്യാമ്പ് നടത്തി

Sathyadeepam

ചിത്രം : വാഴക്കുളം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഗോപാലകൃഷ്ണൻ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു. സോഷ്യൽ ഡെവലപ്പ്മെന്റ് ഓഫിസർ റെജി ഡാനിയേൽ, സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ, ഡോ. ബിജോയ്‌ എബ്രഹാം എന്നിവർ സമീപം.


എറണാകുളം – അങ്കമാലി അതിരൂപതയുടെ സാമൂഹ്യപ്രവർത്തനവിഭാഗമായ സഹൃദയയും കാരിത്താസ് ഇന്ത്യയും സംയുക്തമായി നടത്തുന്ന സുധാർ പ്രോജക്ടിന്റെ ഭാഗമായി വാഴക്കുളം പഞ്ചായത്തിൽ അതിഥിത്തൊഴിലാളികൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ മെഡിക്കൽ ക്യാമ്പിനോടൊപ്പം എല്ലാവർക്കും മാസ്ക്, സാനിറ്റൈസർ എന്നിവ അടങ്ങിയ ഹൈജീൻ കിറ്റുകളുടെ വിതരണവും നടത്തി. വാഴക്കുളം പഞ്ചായത്ത്‌ പ്രസിഡന്റ് ഗോപാലകൃഷ്ണൻ ഹൈജീൻ കിറ്റുകളുടെ വിതരണോദ്ഘാടനം നടത്തി. സഹൃദയയുടെ നേതൃത്വത്തിൽ സെന്റർ ഫോർ മൈഗ്രേഷൻ ആൻഡ് ഇൻക്ലൂസീവ് ഡെവലപ്പ്മെന്റിന്റെ സഹകരണത്തോടെയാണ് അതിഥിത്തൊഴിലാളികൾക്കായി മെഡിക്കൽ ക്യാമ്പ് നടത്തിയത്. CMID ഡയറക്ടർ ബിനോയ്‌ പീറ്റർ, സുധാർ കോർഡിനേറ്റർ അനന്തു ഷാജി, പ്രോഗ്രാം ഓഫിസർ അയാസ് അൻവർ, റെജി കോശി ഡാനിയേൽ സോഷ്യൽ ഡെവലപ്പ്മെന്റ് ഓഫിസർ ESSAF, CSR ഹെഡ് മിഥുൻ മോഹൻ എന്നിവർ പ്രസംഗിച്ചു. KSACS സ്വരൂമ സുരക്ഷ പ്രോജെക്ട് അംഗങ്ങൾ സന്നിഹിതരായിരുന്നു.
image

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം