Kerala

വാള്‍ പയറ്റുകാരനെ തോല്പിക്കാം ; വാക്പയറ്റുകാരനെ പറ്റില്ല : സത്യന്‍ അന്തിക്കാട്

Sathyadeepam

ഏറ്റുമുട്ടല്‍ ഒഴിവാക്കി, അക്ഷര പയറ്റ് നടത്തുന്ന, അക്ഷര പടയാളിയെ എളുപ്പം ഇല്ലായ്മ ചെയ്യുവാനാകില്ലെന്നു സിനിമാ സംവിധായകന്‍ സത്യന്‍ അന്തിക്കാട്, കാരണം അക്ഷരം , അക്ഷയമായ ആശയമാണ്.

ഫാദര്‍ ഡോ. ഫ്രാന്‍സിസ് ആലപ്പാട്ട് രചിച്ച 'രേണു രാജസ്ഥാനില്‍ ' എന്ന നോവല്‍ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം . ജീവിതത്തിലും, എഴുത്തിലും സത്യാ സത്യങ്ങള്‍ തമ്മില്‍ ഒത്തുതീര്‍പ്പില്ലാത്ത വ്യക്തിയാണ് ആലപ്പാട്ടച്ചന്‍, എന്ന് നോവലിന്റെ പ്രഥമ കോപ്പി ഏറ്റുവാങ്ങിയ കവി ഡോ.രാവുണ്ണി അഭിപ്രായപ്പെട്ടു. അതുകൊണ്ട് ഏറ്റു വാങ്ങേണ്ടി വന്ന നഷ്ടങ്ങള്‍, അദ്ദേഹം ലാഭകരമായി കണക്കാക്കുന്നുവെന്നും കവി പറഞ്ഞു.

നോവലിസ്റ്റിന്റെ 28-ാമത്തെ പുസ്തകമാണ് ഈ നോവല്‍.

വിശുദ്ധ മരിയ ക്രൂസിഫിക്‌സാ ഡി റോസ (1813-1855) : ഡിസംബര്‍ 15

കെ സി ബി സി സമ്മേളനം സമാപിച്ചു

വിശുദ്ധ ജോണ്‍ ഓഫ് ദ ക്രോസ് (1542-1591) : ഡിസംബര്‍ 14

ഇമ്മാനുവലിന്റെ വരവ് കാത്ത്

ജീവിതശൈലി രോഗ ബോധവല്‍ക്കരണ പരിപാടിയും മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു