സ്തനാര്‍ബുദ ബോധവല്‍ക്കരണ മാസാചരത്തിന്റെ ഭാഗമായി കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെയും കാരിത്താസ് ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തില്‍ തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ക്യാന്‍സര്‍ ബോധവല്‍ക്കരണ പരിപാടിയുടെ ഉദ്ഘാടനം കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ നിര്‍വ്വഹിക്കുന്നു. (ഇടത്തുനിന്ന്) അരവിന്ദ് ശ്യാം, അലന്‍ പീറ്റര്‍, ഡോ. ഷാരോണ്‍ രാജ് എലിസ, മേഴ്‌സി സ്റ്റീഫന്‍, ബെസ്സി ജോസ്, സിസ്റ്റര്‍ ജോയിസി എസ്.വി.എം എന്നിവര്‍ സമീപം. 
Kerala

ക്യാന്‍സര്‍ അവബോധ പരിപാടി സംഘടിപ്പിച്ചു

Sathyadeepam

കോട്ടയം: സ്തനാര്‍ബുദ ബോധവല്‍ക്കരണ മാസാചരത്തിന്റെ ഭാഗമായി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെയും കാരിത്താസ് ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തില്‍ സ്തനാര്‍ബുദ ക്യാന്‍സര്‍ അവബോധ പരിപാടി സംഘടിപ്പിച്ചു. കെ.എസ്.എസ്.എസ് ഗ്രാമതല സന്നദ്ധ പ്രവര്‍ത്തകര്‍ക്കായി തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ബോധവല്‍ക്കരണ പരിപാടിയുടെ ഉദ്ഘാടനം കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ നിര്‍വ്വഹിച്ചു. കാരിത്താസ് ഹോസ്പിറ്റല്‍ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം സീനിയര്‍ സ്‌പെഷ്യലിസ്‌റ് ഡോ. ഷാരോണ്‍ രാജ് എലിസ ബോധവല്‍ക്കരണ ക്ലാസ്സിന് നേതൃത്വം നല്‍കി. ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി ക്യാന്‍സര്‍ അവബോധ ലഘുലേഖകളും വിതരണം ചെയ്തു. സ്വാശ്രയ സംഘങ്ങളിലൂടെ ക്യാന്‍സര്‍ അവബോധം വളര്‍ത്തിയെടുക്കുന്നതോടൊപ്പം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും പ്രോത്സാഹനം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചത്.

ദിവ്യവചന സഭയുടെ 150 വര്‍ഷത്തെ സേവനത്തിന്റെ സ്മരണയില്‍ കത്കരി ഗോത്രവര്‍ഗക്കാര്‍ക്കായി ജനസേവാ സൊസൈറ്റി വികസന കേന്ദ്രം തുറന്നു

ആയുര്‍വേദത്തിന് പ്രാധാന്യം നല്‍കണം : പ്രഫ. എം കെ സാനു

വിശുദ്ധ മരിയ ഗൊരേത്തി (1890-1902) : ജൂലൈ 6

മിസ്പാ : കാവല്‍ ഗോപുരം

സത്യദീപം-ലോഗോസ് ക്വിസ് 2025: [No.08]