Kerala

ജീവകാരുണ്യപ്രവർത്തനങ്ങൾ കുടുംബങ്ങളെ സ്വയംപര്യാപ്തതയിലേക്കു നയിക്കണം : മാർ ആൻറണി കരിയിൽ 

Sathyadeepam

ഫോട്ടോ: സഹൃദയ വാർഷിക ജനറൽ ബോഡി യോഗത്തിൽ വാർഷിക റിപ്പോർട്ടിന്റെ പ്രകാശനം ആർച്ച്ബിഷപ്പ് മാർ ആൻറണി  കരിയിൽ  നിർവഹിക്കുന്നു. ഫാ. തോമസ് പെരുമായൻ , ഫാ. സെബാസ്റ്റിയൻ മാണിക്കത്താൻ , ഡോ . ജോണി കണ്ണമ്പിള്ളി, ഫാ. ജോസ് പുതിയേടത്ത്, സിസ്റ്റർ ആൻസി മാപ്പിളപ്പറമ്പിൽ, ഫാ. ജോസ് കൊളുത്തുവെള്ളിൽ, ഫാ. അൻസിൽ മൈപ്പാൻ, ഫാ. പീറ്റർ തിരുത നത്തിൽ എന്നിവർ സമീപം. 


നിർധന കുടുംബങ്ങളെ ജീവകാരുണ്യപ്രവർത്തനങ്ങളിലൂടെ സ്വയം പര്യാപ്തതയിലേക്കു നയിക്കുക എന്നതാണ് സന്നദ്ധസംഘടനകളുടെയും  സാമൂഹ്യപ്രവർത്തകരുടെയും കാലികമായ കർത്തവ്യമെന്ന് എറണാകുളം-അങ്കമാലി അതിരൂപതാ മെത്രാപ്പോലീത്തൻ വികാരി ആർച്ച്ബിഷപ് മാർ ആന്റണി കരിയിൽ  അഭിപ്രായപ്പെട്ടു. അതിരൂപതാ സാമൂഹ്യപ്രവർത്തനവിഭാഗമായ സഹൃദയയുടെ വാർഷിക ജനറൽ ബോഡി യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് പോലുള്ള ദുരന്തങ്ങളെ ഭാവിയിൽ ഫലപ്രദമായി അഭിമുഖീകരിക്കാൻ സഹായകരമായ രീതിയിൽ പഠനങ്ങൾ സംഘടിപ്പിക്കാൻ ശ്രമിക്കണം . കാൻസർ പോലുള്ള രോഗങ്ങളാൽ കഷ്ടപ്പെടുന്നവർക്ക് അവശ്യമരുന്നുകൾ കുറഞ്ഞനിരക്കിൽ എത്തിക്കാൻ ശ്രമിക്കുന്നത് ഉചിതമായിരിക്കുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. സഹൃദയയുടെ വാർഷിക റിപ്പോർട്ട്, പ്രതിവാര വാർത്താപത്രികയായ സഹൃദയവീഥി, പുതിയ വെബ് സൈറ്റ് എന്നിവയുടെ പ്രകാശനവും അദ്ദേഹം നിർവഹിച്ചു.  ഐക്കോ ഡയറക്ടർ ഫാ. ജോസ് പുതിയേടത്ത്, സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ, മുൻ  ഡയറക്ടർ ഫാ. പോൾ ചെറുപിള്ളി, ഫാ. തോമസ്  പെരുമായൻ , സിസ്റ്റർ ആൻസി മാപ്പിളപ്പറമ്പിൽ, കെ.വി.റീത്താമ്മ, സിജോ പൈനാടത്ത്, ഡോ . ജോണി കണ്ണമ്പിള്ളി  എന്നിവർ സംസാരിച്ചു.
image

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്