Kerala

സഹൃദയ സമുന്നതി സംരംഭകത്വ പരിശീലനം പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു

Sathyadeepam

ഫോട്ടോ അടിക്കുറിപ്പ്: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നു. ലാൽ കുരിശിങ്കൽ, സഹൃദയ പ്രോഗ്രാം ഓഫീസർ കെ. ഒ  മാത്യൂസ്, സഹൃദയ ഡയറക്ടർ ഫാ. ജോസഫ് കൊളുത്തുവെള്ളിൽ, കെ. ജി പ്രഭാകരൻ, നബാർഡ് ഡിസ്ട്രിക് ഡെവലപ്മെന്റ് മാനേജർ അശോക് കുമാർ നായർ, നൈപുണ്യ കോളേജ് ഹോട്ടൽ മാനേജ്മെന്റ് ഡിപ്പാർട്ട്മെന്റ് ഹെഡ് റോബർട്ട് ഫെർണാണ്ടസ്, സ്മിത ഷാജു  എന്നിവർ  സമീപം

അങ്കമാലി: സഹൃദയ സമുന്നതി പോലുള്ള ചെറുകിട സംരംഭകത്വ പരിശീലന പരിപാടികൾ സ്ത്രീശാക്തീകരണത്തിന് മുതൽക്കൂട്ട് ആയിത്തീരുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്. കോവിഡ് കാലത്ത്  സ്വയംതൊഴിൽ കണ്ടെത്തി സാമ്പത്തികഭദ്രത ഉറപ്പുവരുത്താൻ ഇത്തരം സംരംഭങ്ങൾ ഏറെ സഹായകമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എറണാകുളം – അങ്കമാലി അതിരൂപതയുടെ സാമൂഹ്യപ്രവർത്തന വിഭാഗമായ സഹൃദയ നബാർഡിന്റെ സഹകരണത്തോടെ നടപ്പാക്കിയ സമുന്നതി തൊഴിൽ പരിശീലന പദ്ധതി പൂർത്തിയാക്കിയ വനിതകൾക്ക്  സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീശാക്തീകരണം ലക്ഷ്യമാക്കി നടപ്പിലാക്കിയ ചെറുകിട സംരംഭകത്വ വികസന പരിപാടിയിലൂടെ കേക്ക്,ബേക്കറി നിർമാണ പരിശീലനം ആണ് നൽകിയത്. വിവിധ സ്വയം സഹായ സംഘങ്ങളിൽ  നിന്നായി 30 വനിതകൾ പങ്കെടുത്തു. അങ്കമാലി സുബോധന പാസ്റ്ററൽ സെന്ററിൽ നടത്തിയ സമ്മേളനം എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്തു. സഹൃദയ ഡയറക്ടർ ഫാ. ജോസഫ് കൊളുത്തുവെള്ളിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ നമ്പാർഡ്  ഡിസ്ട്രിക് ഡെവലപ്മെന്റ് മാനേജർ അശോക് കുമാർ നായർ ലോൺ വിതരണം  ചെയ്തു.  നൈപുണ്യ കോളേജ് ഹോട്ടൽ മാനേജ്മെന്റ് ഡിപ്പാർട്മെന്റ് ഹെഡ്  റോബർട്ട് ഫെർണാണ്ടസ്, കെ. ജി  പ്രഭാകരൻ, സഹൃദയ പ്രോഗ്രാം ഓഫീസർ കെ മാത്യുസ്, ലാൽ  കുരിശിങ്കൽ, നീതു ബാബു, റോണി സാബു എന്നിവർ പ്രസംഗിച്ചു.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം