Kerala

സിബിസിഐ ആരോഗ്യകാര്യ ഓഫീസിന്റെ ചെയര്‍മാനായി ആര്‍ച്ചുബിഷപ്പ് റവ. ഡോ. തോമസ് ജെ. നെറ്റോ നിയമിതനായി

Sathyadeepam

കൊച്ചി: ബാഗ്ലൂരില്‍ നടക്കുന്ന ഇന്ത്യന്‍ കത്തോലിക്കാ മെത്രാന്‍ സമിതി (CBCI) സമ്മേളനത്തില്‍ തിരുവനന്തപുരം അതിരൂപതമെത്രനായ ആര്‍ച്ചുബിഷപ്പ് റവ. ഡോ. തോമസ് ജെ. നെറ്റോയെ ഭാരത കത്തോലിക്ക മെത്രാന്‍ സമിതി (സി ബി സി ഐ) ആരോഗ്യകാര്യ ഓഫീസിന്റെ (CBCI Office for Healthcare) പുതിയ ചെയര്‍മാനായി തെരഞ്ഞെടുത്തു.

സഭയുടെ ആരോഗ്യപരിപാലന ദൗത്യത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാനമായ ഒരു നടപടിയാണ് ഈ നിയമനം. സിബിസിഐയുടെ ഏറ്റവും പ്രധാനപ്പെട്ട അപ്പസ്‌തോലിക മേഖലകളിലൊന്നാണ് ആരോഗ്യരംഗം.

കത്തോലിക്കാ ആരോഗ്യസ്ഥാപനങ്ങളുടെ ഏകോപനം, ഉയര്‍ന്നുവരുന്ന ആരോഗ്യ വെല്ലുവിളികള്‍ക്ക് മറുപടി, ആരോഗ്യനയങ്ങളിലും പ്രവര്‍ത്തനങ്ങളിലും മനുഷ്യ മഹത്വത്തിന്റെ സംരക്ഷണം എന്നിവയില്‍ ഈ ഓഫീസ് നിര്‍ണ്ണായക പങ്ക് വഹിക്കുന്നു.

വിശുദ്ധ അല്‍ഫോന്‍സാ  (1910-1946) : ജൂലൈ 28

പ്രോലൈഫ് സാഹിത്യ രചനയ്ക്ക് ദമ്പതികൾക്ക് പുരസ്‌കാരം

യുവജന ശാക്തീകരണത്തിന് കപ്പാസിറ്റി ബിൽഡിംഗ് പരിശീലന പരിപാടി

കുർബാനയും സമൂഹത്തിന്റെ പങ്കാളിത്തവും

സഭാപ്രസംഗകൻ - Chap.3 [2of2]