കൊച്ചി: ബ്രദർ മാവൂരൂസ് മാളിയേക്കൽ മഹാത്യാഗത്തിന്റെ രൂപമായിരുന്നു വെന്ന് സി എം ഐ കൊച്ചി സെക്രെഡ് ഹാർട്ട് പ്രൊവിൻഷ്യൽ ഫാ. പൗലോസ് കിടങ്ങൻ അഭിപ്രായപ്പെട്ടു. ചാവറ കൾച്ചറൽ സെൻററിൽ ബ്ര.മാവൂരൂസ് മാളിയേക്കൽ അനുശോചന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.. ബ്രദർ ഓരോ കത്തുകൾ കൊടുത്തു വിടുമ്പോൾ ആ കത്ത് ലഭിച്ച ഏതൊരാളും ഏറ്റവും യോഗ്യനായ ഒരാൾക്കെ ബ്രദർ അത് എഴുതൂ എന്നുള്ള ബോധ്യമുള്ള ആളായിരിക്കും അത് തീർച്ചയായിട്ടും അവർക്ക് വേണ്ട കാര്യങ്ങൾ ചെയ്തു കൊടുക്കുകയും ചെയ്യും. നല്ലൊരു ഭക്ഷണം പോലും കഴിക്കാതെ മറ്റുള്ളവർക്ക് വേണ്ടി ജീവിച്ച ഒരു വ്യക്തിത്വത്തിന് ഉടമയാണ് ബ്രദർ എന്ന് അദ്ദേഹം തുടർന്നു പറഞ്ഞു.
കലാഭവൻ സെക്രട്ടറി കെ എസ് പ്രസാദ്, സെൻറ് ജോസഫ് ആശ്രമം സുപ്പീരിയർ ഫാ. മാത്യു കോയിക്കര സി എം ഐ, ചാവറ കൾച്ചറൽ സെൻറർ ഫിനാൻഷ്യൽ അഡ്മിനിസ്ട്രേറ്റർ ഫാ.എമിൽ പുള്ളിക്കാട്ടിൽ സി എം ഐ, സിറിയക്ക് ഏലിയാസ് വോളണ്ടറി അസോസിയേഷൻ സെക്രട്ടറി ഫാ. തോമസ് തേരോട്ടിൽ, കൊച്ചി കോർപറേഷൻ കൗൺസിലർമാരായ കെ. വി. പി. കൃഷ്ണകുമാർ, നിർമല ടീച്ചർ, ചാവറ മാട്രിമോണി എക്സിക്യൂട്ടീവ് ഡയറക്ടർ ജോൺസൺ സി എബ്രഹാം, കാരി ക്കാമുറി റെസിഡൻസ് അസോസിയേഷൻ പ്രസിഡണ്ട് സി.ഡി. അനിൽകുമാർ എന്നിവർ പ്രസംഗിച്ചു. ബ്രദർ മാവൂരൂസ് മെമ്മോറിയൽ ബ്ലഡ് ഡൊണേഷൻ ഫോറം, എറണാകുളം ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. പ്രഭു ദാസ് ആർ, ബ്ലഡ് സെൻറർ മെഡിക്കൽ ഓഫീസർ ഡോ. സാലി കുര്യന് ലോഗോ നൽകി കൊണ്ട് ഉദ്ഘാടനം ചെയ്തു.