Kerala

പ്രൊഫ. എസ്സ് വര്‍ഗീസിന് ബെനെമെരെന്തി പുരസ്‌കാരം

Sathyadeepam

കൊല്ലം: കൊല്ലം രൂപത അല്‍മായ കമ്മീഷന്‍ സെക്രട്ടറിയും പാസ്റ്ററല്‍ കൗണ്‍സില്‍ മെമ്പറും കെ ആര്‍ എല്‍ സി സി രൂപത പ്രതിനിധിയുമായ പ്രൊഫ. എസ്സ് വര്‍ഗീസ്സിന് വിശ്വാസ പരിപോഷണത്തിനും സഭാപ്രവര്‍ത്തനത്തിനും ഉള്ള പരിശുദ്ധ പിതാവിന്റെ ബഹുമതിയായ ബെനെമെരെന്തി പുരസ്‌കാരം ലഭിച്ചു.

കത്തോലിക്കാസഭയുടെ സേവനത്തിനായി പുരോഹിതര്‍ക്കും സാധാരണക്കാര്‍ക്കും മാര്‍പാപ്പ നല്‍കുന്ന മെഡലാണ് ബെനമെരെന്തി മെഡല്‍. പേപ്പല്‍ ആര്‍മിയിലെ സൈനികര്‍ക്കുള്ള അവാര്‍ഡ് എന്ന നിലയില്‍ ആദ്യം സ്ഥാപിതമായ ഇത് ഇപ്പോള്‍ ഒരു സിവില്‍ അവാര്‍ഡാണ്. പൊന്തിഫിക്കല്‍ സ്വിസ് ഗാര്‍ഡിലെ അംഗങ്ങള്‍ക്കും നല്കപ്പെടുന്നു.

ലത്തീന്‍ സമുദായത്തില്‍ നിന്നുള്ള ആദ്യ യൂണിവേഴ്‌സിറ്റി കോളേജ് പ്രിന്‍സിപ്പളും, മുന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ മെമ്പറും ആയിരുന്നു പ്രൊഫ. എസ് വര്‍ഗീസ്. കൊല്ലം രൂപതയില്‍ കുമ്പളം ഇടവകയില്‍ കിഴക്കേടത്തു സെബാസ്ത്യ ന്റെയും ലോറന്‍സിയായുടെയും മകനാണ്. കൊല്ലം രൂപത ജൂബിലി സമാപന ചടങ്ങില്‍ രൂപതാധ്യക്ഷന്‍ ബിഷപ്പ് പോള്‍ മുല്ലശ്ശേരി അവാര്‍ഡ് നല്‍കി.

കൊച്ചിയിലെ കപ്പലൊച്ചകള്‍ [20]

പണത്തിന്റെ യക്ഷിയുണ്ടാക്കുന്ന പ്രതിസന്ധികള്‍

ഉക്രെയ്‌ന് സഹായവുമായി മാര്‍പാപ്പയുടെ മൂന്ന് ട്രക്കുകള്‍

ജൂബിലി വാതില്‍ അടയുമ്പോഴും കൃപയുടെ ദൈവഹൃദയം അടയുന്നില്ല: കര്‍ദ്ദിനാള്‍ മാക്‌റിസ്‌കാസ്

ക്രൈസ്തവര്‍ക്ക് ശത്രുക്കള്‍ ഇല്ല, സഹോദരങ്ങള്‍ മാത്രം