Kerala

ധന്യന്‍ തിയോഫിന്‍ മനുഷ്യസ്നേഹി: ബിഷപ്പ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍

Sathyadeepam

കോട്ടപ്പുറം: ധന്യന്‍ തിയോഫിന്‍ മനുഷ്യസ്നേഹിയായിരുന്നു വെന്ന് ബിഷപ്പ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍. ഫാ. തെയോഫിന്‍ കപ്പുച്ചിന്റെ ധന്യപദവി പ്രഖ്യാപനത്തോടനുബന്ധിച്ച് ജന്മസ്ഥലമായ കോട്ടപ്പുറത്തെ ആഘോഷങ്ങളുടെ ഭാഗമായി കോട്ടപ്പുറം സെന്റ് മൈക്കിള്‍സ് കത്തീഡ്രലില്‍ അര്‍പ്പിച്ച കൃതജ്ഞ താബലിയില്‍ മുഖ്യകാർമ്മികത്വം വഹിച്ച് ആമുഖ സന്ദേശം നല്‍കുകയായിരുന്നു ബിഷപ്.

കോട്ടപ്പുറം രൂപതയുടെയും കോട്ടപ്പുറം ഇടവകയുടെയും അഭിമാനമാണ് അദ്ദേഹമെന്നും ബിഷപ്പ് പ്രസ്താവിച്ചു. നാമകരണ നടപടികളുടെ വൈസ് പോസ്റ്റുലേറ്ററും തിയോഫിനച്ചന്റെ സഹോദരീ പുത്രനുമായ ഫാ. റോബിന്‍ ഡാനിയല്‍ ഒ എഫ് എം വചനപ്രഘോഷണം നടത്തി. കോട്ടപ്പുറം രൂപത വികാരി ജനറല്‍ മോണ്‍. റോക്കി റോബി കളത്തില്‍, ഫിനാന്‍ഷ്യല്‍ അഡ്മിനിസ്ട്രേറ്റര്‍ ഫാ. ജോബി കാട്ടാശ്ശേരി, എപ്പിസ്‌കോപ്പല്‍ വികാരി റവ. ഡോ ഫ്രാൻസിസ്‌കോ പടമാടന്‍, റവ. ഡോ. ജോണ്‍സണ്‍ പങ്കേത്ത്, കത്തീഡ്രല്‍ വികാരി റവ. ഡോ. ഡൊമിനിക് പിന്‍ഹീറോ, ഫൊറോന വികാരിമാരായ ഫാ. ജോസഫ് ഒളാട്ടുപ്പുറം, പ്രിന്‍സ് പടമ്മാട്ടുമ്മല്‍, മണലിക്കാട് സയണ്‍ ആശ്രമ സുപ്പീരിയര്‍ ഫാ. വിക്ടര്‍ ഒ എഫ് എം തുടങ്ങി നിരവധി വൈദികര്‍ സഹകാര്‍മ്മികരായി. എപ്പിസ്‌കോപ്പല്‍ വികാരി റവ. ഡോ. ഫ്രാന്‍സിസ്‌കോ പടമാടന്‍ വിശുദ്ധനാമകരണ ത്തിനുള്ള പ്രാർഥന ചൊല്ലി കൊടുത്തു.

ഇതിന് മുന്നോടിയായി ധന്യന്‍ തിയോഫിനച്ചന്റെ കോട്ടപ്പുറത്തെ കൂടല്ലൂര്‍ തറവാട്ടിലെ ജന്മഗൃഹത്തില്‍ നിന്ന് കത്തീഡ്രല്‍ അങ്കണത്തി ലുള്ള തിയോഫിൻ ആര്‍ക്കേഡിലേക്ക് ധന്യന്റെ ഛായാചിത്ര പ്രയാണം നടന്നു. ജന്മഗൃഹത്തില്‍ തിയോഫിനച്ചന്റെ സഹോദര പുത്രന്‍ കൂടല്ലൂര്‍ ആന്റണിയില്‍ നിന്ന് മോണ്‍. റോക്കി റോബിയും റവ. ഡോ. ഡൊമിനിക്ക് പിന്‍ഹീറോയും ചേര്‍ന്ന് ഛായാചിത്രം ഏറ്റുവാങ്ങി.

തുടര്‍ന്ന് സാഘോഷ പ്രദക്ഷിണമായി ഛായാചിത്രം കത്തീഡ്രല്‍ അങ്കണത്തിലുള്ള തിയോഫിൻ ആര്‍ക്കേഡിലെത്തിച്ചു. ബിഷപ്പ് ഡോ. അംബ്രോസ് പുത്തന്‍വീട്ടിലും നിയുക്ത എംഎല്‍എ അഡ്വ. ഒ. ജെ ജനീഷും വൈദികരും തിയോഫിൻ ആര്‍ക്കേഡില്‍ പ്രതിഷ്ഠിച്ച ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. വികാരി റവ. ഡോ. ഡൊമിനിക് പിന്‍ഹീറോ സഹവികാരി ഫാ. നിഖില്‍ മുട്ടിക്കല്‍,

ഫാ. ടോണി കുന്നത്തൂര്‍, കൈക്കാരന്മാരായ സെലസ്റ്റിന്‍ താണിയ ത്ത്, ജോഷി വലിയപറമ്പില്‍, കുടുംബ യൂണിറ്റ് കേന്ദ്ര സമ്മിതി, പ്രസിഡന്റ് റോബര്‍ട്ട് തണ്ണിക്കോട്ട്, പാരിഷ് കൗണ്‍സില്‍ സെക്രട്ടറി ആന്റണി പങ്കേത്ത് തുടങ്ങിയവർ നേതൃത്വം നല്കി.

അമ്പതു രക്തസാക്ഷികള്‍, വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്, നാലുപേര്‍ ധന്യര്‍ പദവിയിലും

കുടുംബങ്ങള്‍ സമൂഹത്തിന്റെയും രാജ്യത്തിന്റെയും കരുത്ത് : ബിഷപ് ആന്റണി വാലുങ്കല്‍

ലില്ലിപ്പൊട്ടന്മാർ: ലില്ലിപ്പുട്ടിലെ ക്രേസി ഗോപാലൻസ്!

പരിശുദ്ധ സിംഹാസനം ആഗ്രഹിക്കുന്നത് സമാധാനവും നിരായുധീകരണവും: കാര്‍ഡി. പരോളിന്‍

‘മനസ്സിനൊരു കരുതല്‍’ ഇനി ഇടവക തലങ്ങളില്‍