അമ്പതു രക്തസാക്ഷികള്‍, വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്, നാലുപേര്‍ ധന്യര്‍ പദവിയിലും

അമ്പതു രക്തസാക്ഷികള്‍, വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്, നാലുപേര്‍ ധന്യര്‍ പദവിയിലും
Published on

1936-1939-ലെ ആഭ്യന്തരയുദ്ധത്തില്‍, വിശ്വാസ ത്തോടുള്ള വിദ്വേഷം മൂലം സ്‌പെയിനില്‍ കൊല്ലപ്പെട്ട, ഗബ്രിയേലിസ്റ്റ് സഭയിലെ 49 അംഗങ്ങളുടെയും, ഒരു വൈദികന്റേയും രക്തസാക്ഷിത്വം അംഗീകരിച്ചുകൊണ്ട്, അവരെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തി. അൽമായനായ പെദ്രോ മാനുവല്‍ സലാദോ ആല്‍ബ, നിഷ്പാദുക കര്‍മ്മലീത്ത സഭാംഗമായ മരിയ എലെത്ത ദി ജെസു, യേശുവിന്റെ ദൈവികഹൃദയ കര്‍മ്മലീത്ത സഭാ അംഗമായ സിസ്റ്റര്‍ മരിയ തെരേസ, മിനിം ടെര്‍ഷ്യറി സിസ്റ്റേഴ്സിന്റെ സ്ഥാപക മരിയ റാഫേല്ല ദി ജോവാന്നി എന്നിവരെ ധന്യപദവിയിലേക്കും ഉയര്‍ത്തി.

സ്പെയിനിലെ 1936-1939 കാലഘട്ടങ്ങളില്‍ നടന്ന ആഭ്യന്തരയുദ്ധത്തില്‍, സെന്റ് ഗബ്രിയേലിന്റെ ബ്രദേഴ്സ് ഓഫ് ക്രിസ്ത്യന്‍ ഇന്‍സ്ട്രക്ഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സ്പാനിഷ് പ്രവിശ്യയുടെ 48 അംഗങ്ങളും, പ്രൊവിന്‍ഷ്യല്‍ മേധാവി ബ്രദര്‍ എസ്താനിസ്ലാവോ ഒര്‍ട്ടേഗ ഗാര്‍സിയയും, ചാപ്ലയിനും, ബാഴ്സലോണ രൂപതയിലെ വൈദികനായ മാനുവല്‍ ബെറെന്‍ഗര്‍ ക്ലൂസെല്ലയുമാണ്, രക്തസാക്ഷിത്വം വരിച്ചത്. അവര്‍ ഇപ്പോള്‍ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെടുന്നു.

ധന്യപദവിയിലേക്ക് ഉയര്‍ത്തപ്പെട്ട, അൽമായനായ പെദ്രോ മാനുവല്‍ സലാദോ ആല്‍ബ, 1968 ജനുവരി 1-ന് സ്‌പെയിനിലെ ചിക്ലാന ഡി ലാ ഫ്രോണ്ടേരയില്‍ ജനിച്ചു. 2012 ഫെബ്രുവരി 5-ന്, കളിക്കുന്നതിനിടെ ചില കുട്ടികള്‍ കടലിലേക്ക് ഒഴുകിപ്പോയപ്പോള്‍ പെദ്രോ ഒരു മടിയും കൂടാതെ വെള്ളത്തിലേക്ക് എടുത്തു ചാടി അവരെ രക്ഷിച്ചുവെങ്കിലും, അദ്ദേഹം മരണപ്പെടുകയായിരുന്നു.

നിഷ്പാദുക കര്‍മ്മലീത്ത സഭാംഗമായ മരിയ എലെത്ത ദി ജെസു, യേശുവിന്റെ ദൈവികഹൃദയ കര്‍മ്മലീത്ത സഭാംഗമായ സിസ്റ്റര്‍ മരിയ തെരേസ, മിനിം ടെര്‍ഷ്യറി സിസ്റ്റേഴ്സിന്റെ സ്ഥാപക മരിയ റാഫേല്ല ദി ജോവാന്നി എന്നിവരാണ് ധന്യപദവിയിലേക്ക് ഉയര്‍ത്തപ്പെട്ട മറ്റുള്ളവര്‍.

logo
Sathyadeepam Online
www.sathyadeepam.org