

കൊച്ചി: വരാപ്പുഴ അതിരൂപത ഫാമിലി കമ്മീഷന്‍ പ്രോലൈഫ് സമിതിയുടെ നേതൃത്വത്തില്‍ നടത്തപ്പെട്ട വലിയ കുടുംബങ്ങളുടെ സംഗമം എറണാകുളം ആശിര്‍ഭവനില്‍ വരാപ്പുഴ അതിരൂപത സഹായ മെത്രാന്‍ ഡോ. ആന്റണി വാലുങ്കല്‍ ഉദ്ഘാടനം ചെയ്തു.
നന്മനിറഞ്ഞ കുടുംബങ്ങളാണ് സമൂഹത്തിന്റെയും രാജ്യത്തിന്റെയും കരുത്തെന്നും കുടുംബങ്ങള്‍ക്ക് എവിടെ തകര്‍ച്ച സംഭവിക്കുന്നുവോ ആ സമൂഹവും രാജ്യവും തകര്‍ച്ചയിലേക്ക് പോകുമെന്നും ബിഷപ്പ് ഡോ. ആന്റണി വാലുങ്കല്‍ അഭിപ്രായപ്പെട്ടു.
ഫാമിലി കമ്മീഷന്‍ ഡയറക്ടര്‍ ഫാ. അലക്‌സ് കുരിശുപറമ്പില്‍, കെ സി ബി സി പ്രോലൈഫ് സമിതി പ്രസിഡന്റ് ജോണ്‍സന്‍ ചൂരേപറമ്പില്‍, ലിസ തോമസ്, സിസ്റ്റര്‍ മെര്‍ലിന്‍, സാബു ജോസ്, ഡോ. ജോബി തോമസ്, മാര്‍ട്ടിന്‍ നുനെസ്, എന്നിവര്‍ പ്രസംഗിച്ചു. ഫാമിലി കമ്മീഷന്‍ പ്രൊമോട്ടേഴ്‌സ് നിക്‌സണ്‍, ജോസ് എന്‍. വി, ആല്‍ബി, ഷൈമോന്‍, നെല്‍സണ്‍, അല്‍ഫോന്‍സ് നോലാസ്‌കി, ടെലന്‍ ജോബ് എന്നിവര്‍ നേതൃത്വം നല്‍കി.