Kerala

ലോക രക്തദാതാവ് ദിനാചരണം: അമലയില്‍ 128 പേര്‍ രക്തം ദാനം ചെയ്തു

Sathyadeepam

അമല നഗര്‍: 25 വര്‍ഷം പൂര്‍ത്തിയാക്കിയ അമല ബ്ലഡ് ബാങ്ക് പുലമായ രീതിയിലാണ് രക്തദാതാവ് ദിനം ആചരിച്ചത്. രാവിലെ എട്ടുമണിക്ക് നടന്ന ബോധവല്‍കരണ റാലിക്ക് ശേഷം രക്തദാനക്യാമ്പ് ആരംഭിച്ചു. അമല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്‍, അമല കോളേജ് ഓഫ് നഴ്‌സിംഗ് എന്‍.എസ്.എസ്. യൂണിറ്റ് എന്നീ വിഭാഗങ്ങളുടെ നേതൃത്വത്തിലാണ് ക്യാമ്പ് നടന്നത്. ക്യാമ്പിനോടനുബന്ധിച്ച് 10.30 ന് കോളേജ് ഓഫ് നേഴ്‌സിങ് വിധ്യര്‍ത്ഥിനികള്‍ ഫ്‌ലാഷ് മോബ് നടത്തി.11 മണിക്ക് നടന്ന മീറ്റിങ്ങ് തൃശൂര്‍ ജില്ല പോലീസ് ചീഫ്, ശ്രീ ആദിത്യ ഐ.പി.എസ് .

ഉദ്ഘാടനം ചെയ്തു. തൃശൂര്‍ ജില്ല സീനിയര്‍ ഡ്രഗ് ഇന്‍സ്‌പെക്ടര്‍ ശ്രീ. സാജു ആര്‍, അമല മെഡിക്കല്‍ കോളേജ് ഡയറക്ടര്‍ ഫാ. ജൂലിയസ് അറയ്ക്കല്‍ , അസോസിയറ്റ് ഡയറക്ടര്‍ ഫാദര്‍ ജെയ്‌സണ്‍ മുണ്ടന്‍മാണി, ഫാ. ഡെല്‍ജോ പുത്തൂര്‍, നേഴ്‌സിങ്ങ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. രാജി രഘുനാഥ്, അമല

മെഡിക്കല്‍ കോളേജ് വൈസ് പ്രിസില്‍ ഡോക്ടര്‍ റെന്നീസ് ഡേവിഡ്, ഡോ. വിനു വിബിന്‍ സിസ്റ്റര്‍ എലിസബത്ത് എസ് എച്ച്. എന്നിവര്‍ പ്രസംഗിച്ചു.

122 തവണ രക്തം ദാനം ചെയ്ത ശ്രീ. ടിനി ഫ്രാന്‍സീസിനെ പൊന്നാടയണിച്ച് മീറ്റിങ്ങില്‍ ആദരിച്ചു. തുടര്‍ന്ന് ഡോക്ടര്‍ വിനു വിപിന്‍ HOD ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്‍, ബോധവല്‍ക്കരണ ക്ലാസ് നടത്തി.

അമലയില്‍ രക്തബാങ്ക് തുടങ്ങി 25 വര്‍ഷം പൂര്‍ത്തിയായി. ഒരു ലക്ഷം പേര്‍ ഇതിനോടകം അമല ബ്ലഡ് ബാങ്കില്‍ രക്തം ദാനം ചെയ്തിട്ടുണ്ട്. 3 ലക്ഷത്തില്‍ പരം രോഗികള്‍ക്ക് അമല ബ്ലഡ് ബാങ്കില്‍ നിന്ന് രക്തവും രക്ത ഘടകങ്ങളും നല്‍കിയിട്ടുണ്ടെന്ന് അസോസിയറ്റ് ഡയറക്ടര്‍ ഫാ. ജെയ്‌സണ്‍ മുണ്ടന്‍മാണി അറിയിച്ചു.

വിശുദ്ധ ബൊനവെഞ്ചര്‍ (1218-1274)  : ജൂലൈ 15

വിശുദ്ധ കാമില്ലസ് ലെല്ലിസ്  (1550-1614)  : ജൂലൈ 14

ഓരോ കവിതയും ഹൃദയസ്പന്ദനമായി മാറുകയാണ് സെബാസ്റ്റ്യൻ്റെ   പ്രത്യേകത:  എം കെ സാനു

ലഹരിക്കെതിരെ ബോധവല്‍ക്കരണവുമായി എന്‍ എസ് എസ് സെന്റ് തോമാസ് കോളേജ് വിദ്യാര്‍ഥികളുടെ കൂട്ടയോട്ടം

സൗജന്യ മെഡിക്കല്‍ ക്യാമ്പ്