Kerala

തത്വചിന്തയിലും സാഹിത്യത്തിലും സംഭാവന നല്‍കിയ ഒരാളെന്ന നിലയില്‍ സാര്‍ത്രിനെ ഇരുപതാം നൂറ്റാണ്ടിന്റെ ശില്പികള്‍ ഒരാളായി വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല: പ്രൊഫ. എം കെ സാനു

Sathyadeepam

കൊച്ചി: നോബല്‍ സമ്മാനം നിരസിച്ച വ്യക്തിയാണ് ജീന്‍ പോള്‍ സാര്‍ത്ര്. ഇത്രയും പ്രാഗത്ഭ്യമുള്ള ഒരാളെ ആധുനിക കാലഘട്ടത്തില്‍ കാണാന്‍ കഴിയില്ല.

പല നിലകളിലും ബഹുമതികള്‍ക്ക് അര്‍ഹനായ സാര്‍ത്രിന്റെ പുസ്തകം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് വലിയ നേട്ടം തന്നെയാണ്. തത്വചിന്തയിലും സാഹിത്യത്തിലും സംഭാവന നല്‍കിയ ഒരാളെന്ന നിലയില്‍ ഇരുപതാം നൂറ്റാണ്ടിന്റെ ശില്പികള്‍ ഒരാളായി വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ലെന്ന് എം കെ സാനു അഭിപ്രായപ്പെട്ടു.

ചാവറ കള്‍ച്ചറല്‍ സെന്റര്‍ സംഘടിപ്പിച്ച ജീന്‍പോള്‍ സാര്‍ത്രിന്റെ 120-ാം ജന്മവാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രൊഫസര്‍ എം കെ സാനു. റവ. ഡോ. പോള്‍ തേലക്കാട്ട്, ജീന്‍ പോള്‍ സാര്‍ത്ര് അനുസ്മരണ പ്രഭാഷണം നടത്തി.

ടി എം എബ്രഹാം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ ജീന്‍പോള്‍ സാര്‍ത്രിന്റെ 'മാന്യയായ വേശ്യ' എന്ന കൃതിയും ഓസ്‌കാര്‍ വൈല്‍ഡിന്റെ 'സലോമി' എന്ന കൃതിയും, എം കെ സാനു പ്രകാശനം ചെയ്തു.

ലോകമി ഡയറക്ടര്‍, പ്രൊഫസര്‍ ചന്ദ്രദാസന്‍, ശ്രീമതി ഷേര്‍ളി സോമസുന്ദരം എന്നിവര്‍ പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. പ്രഫ. എം തോമസ് മാത്യു അധ്യക്ഷത വഹിച്ചു.

ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. അനില്‍ ഫിലിപ്പ് സി എം ഐ, നടകൃത്ത് ടി എം എബ്രഹാം, ഷാജി ജോര്‍ജ് പ്രണത എന്നിവര്‍ പ്രസംഗിച്ചു.

അവകാശദിനാചരണവും ഭീമഹര്‍ജി ഒപ്പുശേഖരണവും നടത്തി

വിശുദ്ധ സിപ്രിയാന്‍ (190-258) : സെപ്തംബര്‍ 16

സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി കത്തോലിക്ക കോണ്‍ഗ്രസ്

വ്യാകുലമാതാവ് (സെപ്തംബര്‍ 15)

128 കാൻസർ രോഗികൾക്ക് സൗജന്യമായി വിഗ്ഗുകൾ നൽകി