Kerala

പ്രളയബാധിതര്‍ക്ക് ആരോഗ്യസുരക്ഷ ഒരുക്കി മെഡിക്കല്‍ ക്യാമ്പുകള്‍

Sathyadeepam

കോട്ടയം: പ്രളയക്കെടുതികള്‍ നേരിട്ട കോട്ടയം ജില്ലയിലെ വിവിധ ഗ്രാമങ്ങളില്‍ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ആരോഗ്യസുരക്ഷ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചു. കെ.എസ്.എസ്.എസിന്‍റെ നേതൃത്വത്തില്‍ കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെയും സിസ്റ്റര്‍ ഡോക്ടേഴ്സ് ഫോറം ഓഫ് ഇന്ത്യയുടെയും സിബിഎംന്‍റെയും സഹകരണത്തോടെയാണ് ക്യാമ്പുകള്‍ സംഘടിപ്പിച്ചത്. സെപ്റ്റംബര്‍ 17-ാം തീയതി സംക്രാന്തി സെന്‍റ് മേരീസ് യാക്കോബായ ചര്‍ച്ച് പാരീഷ് ഹാളിലും 18-ാം തീയതി പാലത്തുരുത്ത് സെന്‍റ് തെരേസാസ് ചര്‍ച്ച് പാരീഷ് ഹാളിലും 19-ാം തീയതി കുമരകം സെന്‍റ് ജോണ്‍സ് വള്ളാറപ്പള്ളി പാരീഷ് ഹാളിലും 20-ാം തീയതി പേരൂര്‍ സെന്‍റ് സെബാസ്റ്റ്യന്‍സ് ചര്‍ച്ച് പാരീഷ് ഹാളിലും 21-ാം തീയതി കടുത്തുരുത്തി സെന്‍റ് മേരീസ് ചര്‍ച്ച് പാരീഷ് ഹാളിലും 22-ാം തീയതി പഴയ കല്ലറ സെന്‍റ് തോമസ് ചര്‍ച്ച് പാരീഷ് ഹാളിലുമാണ് ക്യാമ്പുകള്‍ സംഘടിപ്പിച്ചത്. ക്യാമ്പിനോടനുബന്ധിച്ച് വിദഗ്ദ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ പരിശോധനയും സൗജന്യ മരുന്നു വിതരണവും ക്രമീകരിച്ചിരുന്നു. ആയിരത്തിനാനൂറോളം ആളുകള്‍ ക്യാമ്പിന്‍റെ സേവനം പ്രയോജനപ്പെടുത്തി.

ആയുര്‍വേദത്തിന് പ്രാധാന്യം നല്‍കണം : പ്രഫ. എം കെ സാനു

വിശുദ്ധ മരിയ ഗൊരേത്തി (1890-1902) : ജൂലൈ 6

മിസ്പാ : കാവല്‍ ഗോപുരം

സത്യദീപം-ലോഗോസ് ക്വിസ് 2025: [No.08]

ഇന്ത്യന്‍ കത്തോലിക്ക സഭയില്‍ നീതിക്കും സമത്വത്തിനും വേണ്ടി നിലകൊള്ളാന്‍ അഭ്യര്‍ത്ഥിച്ച് ദളിത് ക്രൈസ്തവ നേതാക്കള്‍