Kerala

അർണോസ് പാതിരി അനുസ്മരണം

Sathyadeepam

തൃശ്ശൂര്‍: മഹാകവിയും മിഷണറിയുമായ അര്‍ണോസ് പാതിരിയുടെ കേരള പ്രേവേശനത്തിന്റെ 325-ാം വാര്‍ഷികവും 294-ാം ചരമവാര്‍ഷികവും സംയുക്തമായി അര്‍ണോസ്പാതിരി അക്കാദമിയുടെയും അര്‍ണോസ് ഫോറത്തിന്റെയും ആഭിമുഖ്യത്തില്‍ നടന്നു. തൃശ്ശൂര്‍ അതിരൂപത വികാരി ജനറാള്‍ ഫാ. ജെയ്‌സണ്‍ കൂനംപ്ലാക്കല്‍ ഉദ്ഘാടനം ചെയ്തു.

അനുസ്മരണത്തിന് മുന്നോടിയായി തിരുഹൃദയ ലത്തീന്‍ ദേവാലയത്തില്‍ നടന്ന ദിവ്യബലിയില്‍ ഫാ. ഡോ. ബെന്നി ചിറമ്മല്‍ എസ്.ജെ., ഫാ. ഡോ. ജോര്‍ജ് തേനാടിക്കുളം എസ്.ജെ., ഫാ. മനീഷ് എസ്.ജെ., എന്നിവര്‍ നേതൃത്വം നല്‍കി.

സാഹിത്യ അക്കാദമി സ്മൃതി മണ്ഡപത്തില്‍ നടന്ന അനുസ്മരണത്തില്‍ സംസ്‌കൃത പണ്ഡിതന്‍ കെ. കെ. യതീന്ദ്രന്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. തൃശ്ശൂര്‍ അതിരൂപത വികാരി ജനറല്‍ ഫാ. ജെയ്‌സണ്‍ കൂനംപ്ലാക്കല്‍, ഫാ. ജോര്‍ജ് തേനാടിക്കുളം എസ്.ജെ., ഫാ. ബെന്നി ചിറമ്മല്‍ എസ്.ജെ., ഡോ. ജോര്‍ജ് അലക്‌സ്, ജോസഫ് തോമസ് പാലക്കല്‍, ജോണ്‍ കള്ളിയത്ത്, ബേബി മൂക്കന്‍ എന്നിവര്‍ പ്രസംഗിച്ചു.

ഡോ. മോളി ജോസഫ് മാമ്പിള്ളി അര്‍ണോസ് സ്മൃതികാവ്യം ആലപിച്ചു.

അനാവിം

ക്രൈസ്തവരുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കണം

മനസിന് കരുതലുമായികാത്തലിക്ക് മെന്റല്‍ ഹെല്‍ത്ത് മിനിസ്ട്രി കേരള റീജിയണ്‍

സമയം മറിച്ചു വില്ക്കുമ്പോൾ

വിശുദ്ധ ഇഗ്നേഷ്യസ് അന്ത്യോക്യ (45-107) : ഒക്‌ടോബര്‍ 17