സമയം മറിച്ചു വില്ക്കുമ്പോൾ

when reselling time
Published on: 
കൈയിൽ കെട്ടിയിരിക്കുന്ന വാച്ച് എന്റെ ആന്തരികമായ സമയം എന്ന ആയുസ്സിന്റെ അന്യവൽക്കരിക്കപ്പെട്ട സാധനമല്ല.

നമുക്ക് എല്ലാവർക്കും പരിചിതമായ വസ്തുവാണ് നാഴികമണി. അങ്ങനെ ഒരു സംവിധാനം ചരിത്രത്തിൽ ഉണ്ടായിട്ട് മൂന്നു നൂറ്റാ ണ്ടായിട്ടില്ല. പത്തൊമ്പതാം നൂറ്റാണ്ടിലാണ് ഇംഗ്ലണ്ടിലും ഹോള ണ്ടിലും നാഴികമണികൾ വ്യാപകമായത്. പിന്നീടുണ്ടായതു പല തരം ഘടികാരങ്ങളുടെ വിപ്ലവമായിരുന്നു. ഇരുപതാം നൂറ്റാണ്ടിൽ പുറത്തിറങ്ങുന്നവരെല്ലാം ഇടതുകൈയിൽ റിസ്റ്റ് വാച്ച് കെട്ടിനട ക്കുന്നു. സമയം എന്നത് ഏതോ വസ്തുനിഷ്ഠമായ സംഗതിയായി നാം മനസ്സിലാക്കുന്നു. സമയം അങ്ങനെയാണോ? ആധുനിക കാലത്തെ ഒരു മുദ്രാവാക്യമാണ്, സമയം പണമാണ്.

എന്നാൽ സമയം എന്ത് എന്ന് ചിന്തിച്ചിട്ടുണ്ടോ? സമയം എന്താണ് എന്ന് അഗസ്റ്റിൻ ചോദിക്കുന്നുണ്ട്. നിർവചിക്കാൻ വളരെ പ്രയാസമുള്ള ജീവിതാനുഭവമാണ്. എമ്മാനുവേൽ കാന്റ് പറയുന്നു, അത് ‘ആന്തരികബോധത്തിന്റെ ഒരു രൂപമാണ്.’ അത് എനിക്ക് എന്നെക്കുറിച്ചുള്ള അന്തർദർശനത്തിന്റെ ആന്തരികാവ സ്ഥയെക്കുറിച്ചാണ്. അന്തമില്ലാത്ത മാറ്റത്തെ നാം ഭൂതം, വർത്ത മാനം, ഭാവി എന്നിങ്ങനെ വേർതിരിക്കുന്നു. അർജന്റീനയിലെ കവിയായിരുന്ന ജോർജ് ലൂയി ബോർഗസ് (1849-1886) എഴുതി, ‘സമയമെന്ന പദാർത്ഥംകൊണ്ടാണ് ഞാൻ ഉണ്ടാക്കപ്പെട്ടിരിക്കു ന്നത്. എന്നാൽ ഞാനാണ് പുഴ. അതാണ് എന്നെ നശിപ്പിക്കുന്ന കടുവ. പക്ഷേ, ഞാനാണ് കടുവ. അതാണ് എന്നെ ദഹിപ്പിക്കുന്ന അഗ്നി. പക്ഷെ, ഞാനാണ് അഗ്നി. നിർഭാഗ്യമെന്നു പറയട്ടെ, ഈ ലോകം യാഥാർത്ഥ്യമാണ്. കഷ്ടകാലത്തിനു ഞാൻ ബോർഗസാ ണ്.’ വളരെ വ്യത്യസ്തമായ ഉപമകളിലൂടെ കവി പറഞ്ഞതു സത്യ മല്ലേ? എന്നിൽ നിന്ന് സമയത്തെ വെട്ടിമാറ്റാനോ ഒഴിവാക്കി കാണാനോ കഴിയുമോ? എന്നിൽ നിന്നു സമയം നീക്കിയാൽ പിന്നെ ഞാനുണ്ടോ? ഞാൻ എന്നതു ജന്മം മുതൽ മരണം വരെയുള്ള ഒരു ബോധമാണ് - അതാണ് എന്റെ ആയുസ്സ്. 70-80 വയസ്സുള്ള ഒരായുസ്സിൽ നിന്നു കുറെ കൊല്ലങ്ങൾ മുറിച്ചു നീക്കാ നാവുമോ? മുറിച്ചാൽ പിന്നെ ഞാനുണ്ടോ? എന്റെ ആയുസ്സ് ഒരു ഒഴുക്കാണ്. അതിന് ആരംഭമുണ്ട്, അവസാനമുണ്ട്. അതു മുറിയു ന്നില്ല. മുറിയുന്നതു ബോധക്ഷയത്തിലോ മരണത്തിലോ ആണ്. അതുകൊണ്ടാണ് അത് ആന്തരികബോധമാകുന്നത്. ഈ ബോധധാരയാണ് ഞാൻ. ബോധത്തിന്റെ നിരന്തരമായ ഒഴുക്ക്. അതു നിലയ്ക്കുമ്പോൾ ഞാൻ ഇല്ലാതാകുന്നു.

സമയം എന്നു പറയുന്നതു ആന്തരികബോധമാണെങ്കിൽ അതു ലോകത്തിലെ ഒരു വസ്തുവല്ല. ഒരു മരം പോലെയോ കല്ലു പോലെയോ ഒന്നല്ല. ഞാൻ എന്താണ് എന്നു ചോദിച്ചാൽ അത് ഒഴുക്കാണ്. ബോധത്തിന്റെ ഒഴുക്ക്. ഇങ്ങനെ ജീവിതത്തിനുള്ളിൽ പലതുമുണ്ട്.

നാം ആഹാരം കഴിക്കുന്നതും വയറ്റിൽചെന്നു നടക്കുന്നതും ഇതുപോലെ ഒരു ക്രിയയാണ്. ആഹാരം സ്വാംശീകരിച്ച് ശരീരം അത് ആരോഗ്യമാക്കുന്നു. നാം ആരും അതു കാണുന്നില്ല. നമ്മിൽ അതു നടക്കുന്നു. അതിന്റെ സമയമെടുക്കുകയും ചെയ്യു ന്നു. അത് അകത്തു നന്നായി സ്വാശീകരിക്കണമെങ്കിൽ നന്നായി പാകം ചെയ്യണം. വയറിന് അതു പാകമായിരിക്കണം. ആഹാരം സ്വീകരിക്കുന്ന കർമ്മവും എന്നിൽ നടക്കുന്നു. ഞാൻ കാണുന്നില്ല. പക്ഷെ, അതു ഞാനാണ്. അത് എന്നിൽ നിന്നു മാറ്റിയ ഒരു വസ്തുതയല്ല.

വീട്ടിലെ ഒരംഗം ഒരു പാട്ട് പാടുന്നു. പാട്ട് ഒരു നിശ്ചിതസമയ മെടുക്കുന്നു. പാടുന്ന വ്യക്തി സ്വരങ്ങൾ ചിട്ടപ്പെടുത്തിയാണ് പാടുന്നത്. ആ വ്യക്തിയുടെ അകത്തുനിന്നു. ഒരു പാട്ട് സംഭവി ക്കുകയാണ്. സംഭവിച്ചു കഴിയുമ്പോൾ നാം അത് ആസ്വാദിച്ചു. അതും നമ്മിൽ നടക്കുന്നു. പാട്ടുപാടിയ വ്യക്തിയിൽ ഉണ്ടായ ഒഴുക്കു ചെന്നലയ്ക്കുന്നത് കേൾക്കുന്നവരിലാണ്. പാട്ട് യാഥാർത്ഥ്യ മാണ്. പക്ഷെ, അതു ലോകത്തിലെ ഒരു വസ്തുവല്ല. ആ പാട്ട് റെക്കോർഡ് ചെയ്തു പാട്ടിന്റെ ഒരു പതിപ്പ് ഉണ്ടാക്കി വില്ക്കാം. എന്താണ് വിറ്റത്? നിങ്ങളുടെ ആയുസ്സിന്റെ പത്തു മിനിറ്റാണോ?

സമയം മനുഷ്യജീവിതത്തിന്റെ ആന്തരികതയിൽ നടക്കുന്ന അനുഭവമാണ്. അതു പുറത്തു ലോകത്തിൽ എന്തോ ആക്കി അന്യവൽക്കരിക്കുന്നത് അപകടമാണ് എന്നു ചരിത്രത്തിൽ കൃത്യ മായി പറഞ്ഞതു കാൾ മാർക്സാണ്. ആന്തരികമായി നടക്കുന്ന തിനെ മനസ്സിന്റെ പുറത്തു വസ്തുവായി ആരോപിച്ച് നടത്തുന്ന ചിന്താശൈലിയെയാണ് അന്യവൽക്കരണം എന്ന് അദ്ദേഹം വിളി ച്ചത്. ഞാൻ ജോലി ചെയ്യുന്നു. മാസം എനിക്കു ശമ്പളം കിട്ടുന്നു. എന്റെ ജോലിക്കു കിട്ടുന്ന ശമ്പളവും ജോലിയും ഒന്നല്ല. അത് ഒന്നാക്കുന്നതാണ് അന്യവൽക്കരണമാകുന്നത്. ഞാൻ എന്റെ ആന്തരികമായ ജോലിയെ വില്ക്കുന്നുമില്ല. ഞാൻ ചെയ്യുന്ന ജോലി അമൂല്യമാണ്. ജോലി വിലമതിക്കാനാവാത്ത എന്റെ ആ ന്തരികതയാണ്. വ്യഭിചാരിണി പണത്തിനു ശരീരം കൊടുക്കുന്ന തുപോലെ എന്റെ ആന്തരികശക്തിയെ ഞാൻ വില്ക്കുന്നില്ല. സ്വ കാര്യസ്വത്ത് എന്റെ ആന്തരികശക്തിയെ വിറ്റ പണവുമല്ല. അത് ഞാൻ എന്നോടു ചെയ്യുന്ന അക്രമമാണ്, അധർമ്മമാണ്. മാർക്സ് എഴുതി, “അന്യവൽക്കരിക്കപ്പെട്ട ബോധത്തിന്റെ, സാധനങ്ങൾ.” കൈയിൽ കെട്ടിയിരിക്കുന്ന വാച്ച് എന്റെ ആന്തരികമായ സമയം എന്ന ആയുസ്സിന്റെ അന്യവൽക്കരിക്കപ്പെട്ട സാധനമല്ല. അത് അങ്ങനെ ആക്കുകയുമരുത്. മനുഷ്യനെ മാർക്സ് നിർവചിച്ച് എഴു തി, “വസ്തുവല്ലാത്ത ആത്മീയജീവി” (non-objective spiritual being).

logo
Sathyadeepam Online
www.sathyadeepam.org