കൊച്ചി: യുവജനങ്ങളിൽ വർധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗത്തിനെതിരെ ശക്തമായ ഇടപെടലുകൾ നടത്തണമെന്നും . ഇതിന്റെ ഭാഗമായി സി.എം.ഐ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒന്നിച്ചുചേർന്ന് “CEVA Toofan Warriors” എന്ന യുവജന മുന്നേറ്റത്തിലൂടെ ബോധവത്കരണവും പരിശീലനവും പ്രതിരോധ പ്രവർത്തനങ്ങളും ശക്തിപ്പെടുത്തുമെന്ന് സി.എം.ഐ സഭ പ്രിയോർ ജനറൽ ഫാ. അപോൾ ആച്ചാണ്ടി പറഞ്ഞു. വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറയുടെ ദർശനവും മൂല്യങ്ങളും പിന്തുടർന്ന് സമൂഹസേവന രംഗത്ത് കൂടുതൽ സജീവമാകാൻ അദ്ദേഹം ആഹ്വാനം ചെയ്തു.
സേവ (CEVA സിറിയക് എലിയാസ് വോളന്ററി അസോസിയേഷൻ) യുടെ വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഫാ. പോൾ ആച്ചാണ്ടി. കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ടുകളും ഭാവി പദ്ധതികളും യോഗം വിലയിരുത്തി. തുടർവർഷത്തേക്കുള്ള പുതിയ ഭാരവാഹികളായി ഫാ. ടോം അറയ്ക്കൽ പ്രസിഡന്റായും, ഫാ. തോമസ് തെരോട്ടത്തിൽ സെക്രട്ടറിയായും, ഫാ. മാത്യു കോയിക്കര വൈസ് പ്രസിഡന്റായും, ഫാ. സിറിയക് കിഴക്കയിൽ എൻ.ആർ.ഒ റീജിയണൽ സെക്രട്ടറിയായും ഏകകണ്ഠമായി തിരഞ്ഞെടുക്കപ്പെട്ടു. ജഫാ. അംത്യു കിരിയാന്തൻ സി.എം.ഐ., ഫാ. ടോം അറക്കൽ സി.എം.ഐ., പ്രൊഫ. മോനമ്മ കോക്കാട് , ഡയറക്ടർ ബോർഡ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
സമൂഹത്തിന്റെ സമഗ്ര വികസനത്തിനും യുവജന ശാക്തീകരണത്തിനുമായി കൂടുതൽ പ്രവർത്തനങ്ങൾ ഏറ്റെടുക്കുമെന്ന പ്രതിജ്ഞയോടെയാണ് യോഗം സമാപിച്ചത്.