കെ.സി.വൈ.എം മെഗാ ജോബ് ഫെയര്‍ സംഘടിപ്പിച്ചു

KCYM organized a mega job fair
Published on

കൊച്ചി: യുവജനങ്ങള്‍ക്ക് മികച്ച തൊഴില്‍ സാധ്യതകള്‍ കണ്ടെത്താനുള്ള വഴിയൊരുക്കി കെ.സി.വൈ.എം കൊച്ചി രൂപതയുടെ നേതൃത്വത്തില്‍ ഇടക്കൊച്ചി അക്വിനാസ് കോളേജില്‍ കെയ്‌റോസ്- മെഗാ ജോബ് ഫെയര്‍ സംഘടിപ്പിച്ചു. കൊച്ചി രൂപത ചാന്‍സലര്‍ ഡോ. ജോണി സേവ്യര്‍ പുതുക്കാട് ഉദ്ഘാടനം ചെയ്തു. കെ.സി.വൈ.എം കൊച്ചി രൂപത പ്രസിഡന്റ് ഡാനിയ ആന്റണി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഡോണ്‍ ബോസ്‌കോ ജോബ് പ്ലേസ്മെന്റ് നെറ്റ്വര്‍ക്കിന്റെ മേല്‍നോട്ടത്തില്‍ നടന്ന തൊഴില്‍മേളയില്‍ വിവിധ മേഖലകളില്‍ നിന്നുള്ള ഇരുപത്തഞ്ചോളം കമ്പനികളും നിരവധി തൊഴിലന്വേഷകരും പങ്കെടുത്തു.

ഡോണ്‍ ബോസ്‌കോ ജോബ് പ്ലേസ്‌മെന്റ് നെറ്റ്‌വര്‍ക്ക് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ജോഷ്വാ ലിയാന്‍ഡര്‍, കെസിവൈഎം ഡയറക്ടര്‍ ഫാ. സനീഷ് പുളിക്കപ്പറമ്പില്‍, അക്വിനാസ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ജോസഫ് ജോണ്‍, തുടങ്ങിയവര്‍ സംസാരിച്ചു.

logo
Sathyadeepam Online
www.sathyadeepam.org